Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 5:11 AM GMT Updated On
date_range 2018-05-03T10:41:59+05:30ദലിത് യുവതിയെ തീ കൊളുത്തി കൊന്ന കേസ്; പ്രതിയെ സി.പി.എം സംരക്ഷിക്കുന്നു ^ചെന്നിത്തല
text_fieldsദലിത് യുവതിയെ തീ കൊളുത്തി കൊന്ന കേസ്; പ്രതിയെ സി.പി.എം സംരക്ഷിക്കുന്നു -ചെന്നിത്തല തിരുവനന്തപുരം: തൃശൂർ ചെങ്ങാല്ലൂരിൽ ദലിത് യുവതിയായ ജിതുവിനെ ഭർത്താവ് തീ കൊളുത്തി കൊന്ന സംഭവത്തിൽ പ്രതിയെ സി.പി.എം സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കുടുംബശ്രീ പ്രവർത്തകയായിരുന്ന ഇവരെ കുടുംബശ്രീ യോഗത്തിലേക്ക് വിളിച്ചുവരുത്തിയത് സ്ഥലത്തെ സി.പി.എം നേതാക്കളാണ്. ആദ്യം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഒാഫിസിലെത്താൻ ഇവരോട് ആവശ്യപ്പെെട്ടങ്കിലും ഇൗ ആവശ്യം അവർ നിരസിക്കുകയായിരുന്നു. കുടുംബശ്രീയുടെ പണം ആവശ്യപ്പെട്ടായിരുന്നു സി.പി.എം പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളയാളുകൾ ഇവരെ വിളിച്ചുവരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പാർട്ടി ഒാഫിസിൽ പണം അടയ്ക്കാൻ സാധ്യമല്ലെന്ന് അറിയിച്ചിട്ടും ഭർത്താവ് വരുന്നതുവരെ ഇൗ യുവതിയെ അവിടെ നിർബന്ധപൂർവം പിടിച്ചുനിർത്തുകയായിരുന്നു. എല്ലാവരുടെയും കൺമുന്നിൽ വെച്ച് തീ കൊളുത്തിയിട്ടും ഇവരെ രക്ഷിക്കാൻ ആരും തയാറായില്ലെന്ന് കൊല്ലപ്പെട്ട യുവതിയുടെ പിതാവ് ജനാർദനൻതന്നെ വെളിപ്പെടുത്തുന്നു. ഇൗ കേസിലെ പ്രധാന സാക്ഷിയായ പിതാവ് ജനാർദനെൻറ സാക്ഷി മൊഴി രേഖപ്പെടുത്താൻ പൊലീസ് തയാറായില്ലെന്നത് ഖേദകരമാണ്. സി.പി.എം പ്രവർത്തകരുടെ സഹായം കൊണ്ടാണ് തീ കൊളുത്തിയ പ്രതി രക്ഷപ്പെട്ടതെന്നും അതുകൊണ്ടാണ് ഇതുവരെ പ്രതിയെ പിടിക്കാത്തതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
Next Story