Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതനിക്കെതിരായ വാര്‍ത്ത...

തനിക്കെതിരായ വാര്‍ത്ത അടിസ്ഥാനരഹിതം ^പി.കെ. ശ്രീമതി

text_fields
bookmark_border
തനിക്കെതിരായ വാര്‍ത്ത അടിസ്ഥാനരഹിതം -പി.കെ. ശ്രീമതി തിരുവനന്തപുരം: ത​െൻറ ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് കണ്ണൂര്‍ ദേശീയപാത ബൈപാസി‍​െൻറ അലൈന്‍മ​െൻറ് മാറ്റിയതെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി അറിയിച്ചു. ത​െൻറ ഭൂമി രക്ഷിക്കാന്‍ തുരുത്തിയിലെ പട്ടികജാതി കോളനിയിലെ കുടുംബങ്ങളെ ഒഴിപ്പിക്കുെന്നന്ന് വാര്‍ത്ത നല്‍കിയത് സി.പി.എം പ്രവര്‍ത്തകയും ജനപ്രതിനിധിയുമായ തന്നെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മാത്രമാണ്. സത്യാവസ്ഥ മനസ്സിലാക്കാതെ തികച്ചും ദുഷ്ടലാേക്കാടെയുള്ള ഈ വാര്‍ത്തയില്‍ പറയുന്ന രീതിയില്‍ ദേശീയപാത കടന്നുപോകുന്നതിന് സമീപം ത​െൻറ പേരിലോ കുടുംബത്തി‍​െൻറ പേരിലോ ഒരുതുണ്ട് ഭൂമിപോലും ഇല്ല. ഇത്തരം പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാധ്യമ ധര്‍മമല്ല. സത്യാവസ്ഥ മനസ്സിലാക്കി ഇത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ തെറ്റിദ്ധാരണ മാറ്റാന്‍ ചാനല്‍ തയാറാകണമെന്നും പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story