Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 10:35 AM IST Updated On
date_range 3 May 2018 10:35 AM ISTയൂത്ത് കോണ്‍കോഡ് ട്രോള്‍ മത്സരം; തീയതി നീട്ടി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷനല്‍ യൂത്ത് കോണ്കോഡിെൻറ ഭാഗമായി നടത്തുന്ന ട്രോള്‍ മത്സരത്തിലേക്ക് എന്‍ട്രികള്‍ സ്വീകരിക്കുന്നത് മേയ് 14 വരെ നീട്ടി. 15നും 30നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും വിലക്കുകൾ നേരിടുന്ന പശ്ചാത്തലത്തെ ആസ്പദമാക്കിയാണ് ട്രോളൂകൾ തയാറാക്കേണ്ടത്. 'മിണ്ടിപ്പോകരുത് (JUST SHUT UP)'എന്ന വിഷയത്തിൽ സ്റ്റിൽ ആയും വിഡിയോ ആയും രണ്ട് വിഭാഗങ്ങളിലാണ് എൻട്രികൾ നൽകേണ്ടത്. ഒരാൾക്ക് ഓരോന്നിലും മൂന്നുവീതം എൻട്രികൾ അയക്കാം. ഓരോ വിഭാഗത്തിലും 50,000, 25,000, 10,000 രൂപ വീതമുള്ള മൂന്ന് കാഷ്പ്രൈസുകളാണ് സമ്മാനം. വിവരങ്ങള്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനും youthconcord.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story