Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 5:05 AM GMT Updated On
date_range 3 May 2018 5:05 AM GMT'കാലംസാക്ഷി' സൗഹൃദസദസ്സ്
text_fieldsbookmark_border
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി സിറ്റി ഏരിയയുടെ ആഭിമുഖ്യത്തിൽ 'കാലംസാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരുയാത്ര' കാമ്പയിെൻറ സമാപനം പാളയം ഇസ്ലാമിക് സെൻററിൽ നടന്നു. ഏരിയാ പ്രസിഡൻറ് എ. അബ്ദുൽ ഗഫൂറിെൻറ അധ്യക്ഷതയിൽ ചേർന്ന സൗഹൃദസംഗമത്തിൽ ജമാഅത്തെ ഇസ്ലാമി സബ് സോണൽ സെക്രട്ടറി എം. മഹ്ബൂബ് വിഷയാവതരണം നടത്തി. കണ്ണമ്മൂല കേരള യുനൈറ്റഡ് നിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. പ്രഫ. എം.പി. ജോസഫ്, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാൾ, പാളയം ഇമാം മൗലവി വി.പി. ശുഹൈബ്, കടയ്ക്കൽ രമേശ് (വൈസ് ചെയർമാൻ പ്രവാസി കൂട്ടായ്മ) എന്നിവർ സംസാരിച്ചു. അബ്ദുൽ ഖാദർ മൗലവി ഖുർആനിൽനിന്ന് സന്ദേശം നൽകി. ഏരിയാ സെക്രട്ടറി സൈനുദ്ദീൻ കുമാരപുരം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story