Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:38 AM GMT Updated On
date_range 1 May 2018 5:38 AM GMTആർ.സി.സിയിലെ എച്ച്.ഐ.വി മരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: റീജനൽ കാൻസർ സെൻററിൽ 2017ൽ 14 വയസ്സുള്ള ആൺകുട്ടി എച്ച്.ഐ.വി ബാധിച്ച് മരിച്ച സംഭവം അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആർ.സി.സി ഡയറക്ടർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. ഹരിപ്പാട് സ്വദേശിനിയായ വിദ്യാർഥിനി എച്ച്.ഐ.വി ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് 2017ൽ ആലപ്പുഴ സ്വദേശിയായ ആൺകുട്ടി മരിച്ച വിവരം പുറത്തുവന്നത്. സാധാരണക്കാരെൻറ ഏക ആശ്രയമായ ആർ.സി.സിയുടെ വിശ്വാസ്യത തകർക്കാതിരിക്കാൻ യഥാർഥ പ്രതികളെ പുറത്തു കൊണ്ടുവരണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. മരിച്ച രണ്ട് കുട്ടികളുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story