Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 11:06 AM IST Updated On
date_range 1 May 2018 11:06 AM ISTകോർപറേഷൻ കൗൺസിൽ: രാജകാലത്തെ അതിഥി മന്ദിരം പൊളിക്കാൻ അനുവദിക്കില്ല
text_fieldsbookmark_border
കൊല്ലം: തിരുവിതാംകൂർ മഹാരാജാവിെൻറ അതിഥി മന്ദിരമായിരുന്ന കെട്ടിടം പൊളിച്ചു നീക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ. നിലവിൽ ലേബർ കോടതിയും സബ് രജിസ്ട്രാർ ഓഫിസും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. 250 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്നും നഗരസഭാ കൗൺസിൽ സർക്കാറിനോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് എ.കെ. ഹഫീസാണ് പൈതൃക കെട്ടിടം പൊളിച്ചുനീക്കാൻ ആലോചന നടക്കുന്ന കാര്യം ഉന്നയിച്ചത്. അതിഥി മന്ദിരം പൊളിച്ചുനീക്കിയാൽ അവിടെ പുതിയ കെട്ടിടത്തിന് അനുമതി നൽകില്ലെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. ഇപ്പോൾ പി.ഡബ്ല്യു.ഡിയുടെ നിയന്ത്രണത്തിെല തേവള്ളി കൊട്ടാരമടക്കം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ യോഗം പ്രത്യേക പ്രമേയം പാസാക്കുമെന്നും മേയർ പറഞ്ഞു. മേയ് 10ന് നടക്കുന്ന കരിക്കോട് മഹിളാ മന്ദിരത്തിലെ അന്തേവാസിയുടെ വിവാഹത്തിന് സമൂഹത്തിെൻറ പിന്തുണ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീതാകുമാരി അഭ്യർഥിച്ചു. വീടുകളിൽനിന്നും ഹോട്ടലുകളിൽനിന്നുമടക്കമുള്ള കച്ചവട സ്ഥാപനങ്ങളിലെ മാലിന്യം ശേഖരിക്കാൻ ഈ മാസം ഏഴ് മുതൽ ഹരിതകർമസേന രംഗത്തിറങ്ങുമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ജയൻ പറഞ്ഞു. പരീക്ഷണാർഥം ആദ്യഘട്ടത്തിൽ െതരഞ്ഞെടുത്ത അഞ്ച് ഡിവിഷനുകളിലാണ് സേനയുടെ പ്രവർത്തനം. പിന്നീട് എല്ലാ ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കും. 79 സേനാംഗങ്ങളുടെ പരിശീലനം പൂർത്തിയായി. നഗരത്തിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നിരീക്ഷണ സമിതികൾ രൂപവത്കരിച്ച് ഉടൻ യോഗം ചേരുമെന്ന് ഡെപ്യൂട്ടി മേയർ വിജയഫ്രാൻസിസ് പറഞ്ഞു. ഡിവിഷൻ കൗൺസിലർമാരും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി ഇടയ്ക്കിടെ യോഗം ചേർന്ന് മാർക്കറ്റുകളിലെ ശുചിത്വ പ്രശ്നങ്ങൾ പരിശോധിച്ച് പരിഹാരം കാണുമെന്നും പറഞ്ഞു. അഞ്ചാലുംമൂട് മാർക്കറ്റിെൻറ ശോച്യാവസ്ഥ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് കൗൺസിലർ എം.എസ്. ഗോപകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥിരംസമിതി അധ്യക്ഷരായ എം.എ. സത്താർ, വി.എസ്. പ്രിയദർശൻ, ചിന്ത എൽ. സജിത്ത്, കൗൺസിലർമാരായ മീനാകുമാരി, മോഹനൻ, റീന സെബാസ്റ്റിൻ, ഷൈലജ, ബെർലിൻ, പ്രസന്നൻ, സതീശൻ, ലൈലാകുമാരി, ജനറ്റ് ഹണി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story