Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടൽക്ഷോഭം ​കടലിലെ ജൈവ...

കടൽക്ഷോഭം ​കടലിലെ ജൈവ ആവാസകേന്ദ്രങ്ങളായ പാരുകളെ നശിപ്പിച്ചതായി പഠനം

text_fields
bookmark_border
തിരുവനന്തപുരം: ഒരാഴ്ചയോളം തുടർന്ന ശക്തമായ കടൽകയറ്റം തീരത്തെ മാത്രമല്ല, കടലിലെ ജൈവ ആവാസകേന്ദ്രങ്ങളായ പാരുകളെയും വൻതോതിൽ നശിപ്പിച്ചതായി പഠനം.- ഫ്രണ്ട്സ് ഒാഫ് മറൈൻ ലൈഫ് (എഫ്.-എം.-എൽ) എന്ന എൻ.-ജി.-ഒയുടെ സമുദ്രാന്തർ പഠനസംഘം കോവളം മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.- മത്സ്യസമ്പത്തടക്കം കടൽജീവിവർഗങ്ങളുടെ സുപ്രധാന ആവാസകേന്ദ്രങ്ങളാണ് പാരുകൾ എന്നറിയിപ്പെടുന്ന കടലിനടിയിലെ പാറക്കൂട്ടങ്ങൾ നിറഞ്ഞ മേഖല.- ഇതിൽതന്നെ തീരത്തോട് ചേർന്നുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ പാരുകൾ ഏറ്റവും കൂടുതൽ ൈജവവൈവിധ്യ സമ്പന്നകേന്ദ്രങ്ങളാണ്.- അപ്രതീക്ഷിതമായ കടലേറ്റം തീരത്തെ സ്വാഭാവിക കടൽതീരത്തെ നശിപ്പിക്കുകയും ഇൗ മണൽ കടലിലേക്കെത്തിക്കുകയും ചെയ്തു.- തീരത്തെ കടലെടുത്ത ഇൗ മണൽ അടിഞ്ഞാണ് കടൽപ്പാരുകൾ നശിക്കുന്നതെന്നാണ് കണ്ടെത്തൽ.- മത്സ്യങ്ങളുടെ പ്രജനനകാലം ഇൗ പാരുകളെ ആശ്രയിച്ചാണ്.- പ്രജനനകാലം കഴിയുേമ്പാൾ മത്സ്യങ്ങൾ മറ്റ് താവളങ്ങൾ തേടുമെങ്കിലും പാരുകളെ വിട്ടുപോകാത്ത, സ്ഥിരമായി ആശ്രയിക്കുന്ന ഒേട്ടറെ ജീവജാലങ്ങളുണ്ട്.- മണൽമൂടി ഇത്തരം പാരുകൾ നശിക്കുന്നതോടെ ഇവയെ ആശ്രയിക്കുന്ന ജീവജാലങ്ങളും നശിക്കുകയാണെന്ന് ഫ്രണ്ട്സ് ഒാഫ് മറൈൻ ലൈഫ് പ്രതിനിധി റോബർട്ട് പനിപ്പിള്ള പറയുന്നു.- കോവളം കടൽ അടിത്തട്ടിെല പാറപ്പാരുകളിൽ വളർച്ചയെത്തിയ ചിപ്പിക്കോളനികൾക്ക് മുകളിൽ മണലടിഞ്ഞതുമൂലം ജീവജാലങ്ങൾ ഒന്നടങ്കം നശിച്ചതായാണ് പഠനത്തിൽ കണ്ടെത്താനായത്.- സാധാരണ ഇത്തരം പാരുകളിൽ ചിപ്പികളെപ്പോലെതന്നെ ചലിക്കാൻ കഴിവില്ലാത്തതും ഒട്ടിപ്പിടിച്ച് വളരുന്നവയുമായ കടൽസസ്യങ്ങൾ, പവിഴപ്പുറ്റുകൾ, സീ സ്പോഞ്ച്, അസീഡിയൻസ്, ബ്രയോസോവൺസ്, ഹൈഡ്രോസോവൺസ്, ബൈവാൽവ്, ബർണാക്കിൾസ്, ട്യൂബ് വേംസ് എന്നിവ കാണാറുണ്ട്.- എന്നാൽ, കടൽക്ഷോഭത്തിനുശേഷം കടലിനടിയിലെ പാരുകളിൽനിന്ന് പകർത്തിയ ചിത്രങ്ങളിലൊന്നും ഇത്തരം ജീവജാലങ്ങളെ കാണാനില്ല.- ഇവ നശിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.- കടലി​െൻറ പരിസ്ഥിതിയിൽ മാറ്റം അടിക്കടിയുണ്ടായിട്ടും ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളൊന്നും ഇതേപ്പറ്റി പഠനം നടത്താത്തത് ആശങ്കയുണ്ടാക്കുന്നുവെന്നും എഫ്.-എം.-എൽ കുറ്റപ്പെടുത്തി.- സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story