Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വകാര്യ ബസ്​...

സ്വകാര്യ ബസ്​ ലോബിക്ക് സഹായകരമായി കെ.എസ്​.ആർ.ടി.സി സർവിസുകൾ മുടക്കുന്നെന്ന്​

text_fields
bookmark_border
കുണ്ടറ: മൺറോതുരുത്തിലെ യാത്രികർക്ക് ദുരിതം വിതച്ച് കെ.എസ്.ആർ.ടി.സി സർവിസുകൾ മുടക്കുന്നത് പതിവാകുന്നു. കൊല്ലം--മൺറോതുരുത്ത് ബസ് സർവിസ് നിർത്തിെവച്ചിട്ട് ഒന്നരമാസമായി. ലാഭകരമായി നടന്നിരുന്ന സർവിസുകൾ നിർത്തിയതിനു പിന്നിൽ സ്വകാര്യ ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപമാണ് പഞ്ചായത്ത് ഭരണസമിതിക്ക് ഉൾപ്പെടെയുള്ളത്. കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാർക്ക് നേരെ പലതവണ ഉണ്ടായ കൈയേറ്റങ്ങളും സ്വകാര്യ ബസ് ലോബിയുടെ സഹായത്താലാണെന്ന സംശയവും നാട്ടുകാർക്കുണ്ട്. പുലർച്ച മുതലുള്ള സർവിസുകളാണ് നിർത്തിയത്. ഇവ നിർത്തിയതോടെ മൺറോതുരുത്തിലെ യാത്രക്കാരും കിഴക്കേ കല്ലട പഞ്ചായത്തിലെ ശിങ്കാരപ്പള്ളി, കൊടുവിള ഭാഗത്തെ യാത്രക്കാരും വലയുകയാണ്. ഉടൻ ബസ് സർവിസ് പുനരാരംഭിച്ചില്ലെങ്കിൽ ഉന്നതരെ സമീപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരൻ പ്രതികരിച്ചു. മതപ്രഭാഷണ പരമ്പരയും മെഡിക്കൽ ക്യാമ്പും ഓച്ചിറ: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ക്ലാപ്പന പുതുതെരുവ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ മതപ്രഭാഷണ പരമ്പരയും മെഡിക്കൽ ക്യാമ്പും രണ്ടിന് നടക്കും. മതപ്രഭാഷണ പരമ്പരയിൽ കോട്ടയം നാസറുദ്ദീൻ സഖാഫി, സിദ്ദീഖ് സഖാഫി, പി.എം.എസ്. തങ്ങൾ ഉമരിയ്യ എന്നിവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story