Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ജെ.പിക്ക്​ ഭരിക്കാൻ...

ബി.ജെ.പിക്ക്​ ഭരിക്കാൻ അറിയില്ല- ^സുധീരൻ

text_fields
bookmark_border
ബി.ജെ.പിക്ക് ഭരിക്കാൻ അറിയില്ല- -സുധീരൻ തിരുവനന്തപുരം: രാജ്യം ഭരിക്കാൻ അറിയാത്തതിനാലാണ് ചരിത്ര സ്മാരകങ്ങളുടെ പരിപാലനം ബി.ജെ.പി സർക്കാർ സ്വകാര്യ ഏജൻസിയെ ഏൽപിച്ചതെന്ന് വി.എം. സുധീരൻ. രാജ്യഭരണം സ്വകാര്യ മേഖലയെ ഏൽപിക്കുന്ന ദിനം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. മേയ് ദിനത്തിന് മുന്നോടിയായി ഐ.എൻ.ടി.യു.സി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മിടുക്കരായ ഉദ്യോഗസ്ഥർ മാത്രം ഉണ്ടായാൽ പോരാ. കഴിവുള്ള ഭരണാധികാരികൾ കൂടി ഉണ്ടെങ്കിലേ നല്ലഭരണം നടത്താൻ കഴിയൂ. രാജ്യം ഭരിക്കാൻ കെൽപ്പില്ലാത്തവരാണ് ബി.ജെ.പിയെന്ന് അവർ തെളിയിച്ചു. വികസനമെന്നാൽ കുത്തക മുതലാളിമാരെ സഹായിക്കലാണെന്ന് വന്നിരിക്കുന്നു. മുതലാളിമാർക്ക് സമ്പത്ത് എഴുതി കൊടുക്കുന്നത് ശരിയല്ലെന്നും സുധീരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് വി.ആർ. പ്രതാപൻ അധ്യക്ഷതവഹിച്ചു. പ്രഫ. മേരി ജോർജ് വിഷയാവതരണം നടത്തി. സി.പി. ജോൺ, വി.എസ്. ശിവകുമാർ എം.എൽ.എ, പാലോട് രവി, ജി. സുബോധനൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story