Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:17 AM GMT Updated On
date_range 2018-05-01T10:47:59+05:30'സ്വജലധാരാ പദ്ധതി'യിൽനിന്ന് ഒരുതുള്ളി പൊഴിഞ്ഞിട്ടില്ല
text_fieldsഅഞ്ചൽ: കുടിവെള്ള ക്ഷാമം പരിഹരിക്കാൻവേണ്ടി അമ്പാലക്കോണത്ത് പത്തുവർഷം മുമ്പ് ആരംഭിച്ച സ്വജലധാരാ പദ്ധതി നോക്കുകുത്തി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വാക്ക് വിശ്വസിച്ച് ഗുണഭോക്തൃ വിഹിതമടച്ച നാട്ടുകാർക്ക് സാമ്പത്തികനഷ്ടവും ദുരിതവും മാത്രമാണ് ലഭിച്ചത്. പദ്ധതിയുടെ ഭാഗമായി അമ്പാലക്കോണം നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി കേന്ദ്ര സർക്കാറിെൻറ സഹകരണത്തോടുകൂടി പത്ത് കൊല്ലം മുമ്പ് ലക്ഷങ്ങൾ ചെലവാക്കി ടാങ്ക് നിർമിച്ചിരുന്നു. നിലവിൽ ഇൗ ടാങ്ക് ഉപയോഗശൂന്യമാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് സ്ഥിരതാമസക്കാരായ 35 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു കുടുംബത്തിൽനിന്ന് രണ്ടായിരം രൂപ ക്രമത്തിൽ ഗുണഭോക്തൃവിഹിതവും അടപ്പിച്ചിരുന്നു. എന്നാൽ, ആദ്യഘട്ടമായി ഓവർ ഹെഡ് ടാങ്ക് സ്ഥാപിച്ചശേഷം തുടർ പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയും ക്രമേണ നിശ്ചലമാകുകയും ചെയ്തു. ഇപ്പോൾ ഈ പദ്ധതിയെക്കുറിച്ച് ആർക്കും ധാരണയുമില്ല. ഒരു കാര്യം മാത്രം അറിയാം കുടിവെള്ളത്തിെൻറ പേരിൽ പാഴായത് ലക്ഷങ്ങളാണെന്നത്.
Next Story