Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:11 AM GMT Updated On
date_range 2018-05-01T10:41:59+05:30ക്ഷേമപദ്ധതികളിലൂടെ തൊഴിലാളികൾക്ക് 2.10 കോടി രൂപയുടെ സഹായം
text_fieldsതിരുവനന്തപുരം: സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള 18 ബോർഡുകളുടെ സജീവ പ്രവർത്തനം തൊഴിലാളികൾക്ക് ആശ്വാസമാകുന്നു. വിവിധ ക്ഷേമനിധി പദ്ധതികൾ വഴി ജില്ലയിൽ തൊഴിലാളികൾക്ക് 2,10,92,830 രൂപ വിതരണം ചെയ്തു. കൈത്തൊഴിലാളികൾ അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് വർധിപ്പിച്ച പെൻഷൻ തുകയായ 1100 രൂപ നൽകി. 60 വയസ്സ് പൂർത്തീകരിച്ച് വിരമിച്ചവരും 10 വർഷം അംഗത്വകാലാവധി ഉള്ളവരുമായ 1253 പേർക്ക് കഴിഞ്ഞ സാമ്പത്തികവർഷം 1,52,77,830 രൂപ വിതരണം ചെയ്തു. തൊഴിലിനിടെ അപകടം സംഭവിച്ച് ജോലി ചെയ്യാൻ കഴിയാതെ വന്ന മരംകയറ്റ തൊഴിലാളികൾക്ക് 50,000 രൂപ ചികിത്സാ സഹായവും മാസം 1100 രൂപ പെൻഷനും നൽകി. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകി. ജില്ലയിൽ 24 ഗുണഭോക്താക്കൾക്കായി 17,50,000 രൂപ വിതരണം ചെയ്തതായി ജില്ലാ ലേബർ ഓഫിസർ കെ. ദിലീപ് കുമാർ അിറയിച്ചു. പെൻഷനായി 9.66 ലക്ഷം രൂപ വിതരണം ചെയ്തു. ജില്ലയിലെ പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റുകളിലെ തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കാൻ രൂപവത്കരിച്ച പ്ലാേൻറഷൻ വർക്കേഴ്‌സ് റിലീഫ് ഫണ്ട് കമ്മിറ്റി മുഖേന 44 പേർക്ക് ചികിത്സാ ധനസഹായവും മക്കൾക്ക് വിദ്യാഭ്യാസ-വിവാഹ ധനസഹായവും നൽകി. 3.28 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. സംസ്ഥാനത്ത് പൂട്ടിക്കിടന്ന വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കഴിഞ്ഞ ഓണക്കാലത്ത് 2000 രൂപ ധനസഹായമായി നൽകി. പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങൾ, എസ്റ്റേറ്റുകൾ, കയർ- കശുവണ്ടി സഹകരണ സ്ഥലങ്ങൾ എന്നിവിടങ്ങളിലെ 1210 തൊഴിലാളികൾക്ക് 24,20,000 രൂപയുടെ ധനസഹായം വിതരണം ചെയ്തു. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി, അബ്കാരി തൊഴിലാളി ക്ഷേമനിധി, ചുമട്ടുതൊഴിലാളി ക്ഷേമനിധി, കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി എന്നീ പ്രധാന ബോർഡുകളിൽ അംഗമായവർക്ക് വിവിധ ധനസഹായങ്ങൾ ലഭിച്ചു.
Next Story