Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:11 AM GMT Updated On
date_range 1 May 2018 5:11 AM GMTഡി.എച്ച്.ആർ.എം വാർഷികം
text_fieldsbookmark_border
വലിയതുറ: ഡി.എച്ച്.ആർ.എമ്മിെൻറ 10ാം വാർഷികവും പിറവിദിന സന്ദേശ മഹോത്സവവും ശംഖുംമുഖം കടപ്പുറത്ത് നടന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ദലിത് വിഭാഗങ്ങളുടെ സംവരണത്തിലും അവകാശ സംരക്ഷണ നിയമങ്ങളിലും വെള്ളം ചേർക്കാനുള്ള നീക്കങ്ങളെ ശക്തമായി ചെറുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡി.എച്ച്.ആർ.എം ചെയർപേഴ്സൺ സലീന പ്രക്കാനം അധ്യക്ഷത വഹിച്ചു. പി.സി. ജോർജ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഗീതാനന്ദൻ, ടി.ഡി. ശ്രീകുമാർ, വെൽെഫയർ പാർട്ടി അധ്യക്ഷൻ ഹമീദ് വാണിയമ്പലം, വിഷ്ണുപുരം ചന്ദ്രശേഖരൻ, ധന്യരാമൻ, സുബ്രഹ്മണ്യം, കുഷ്ണൻകു, വിനു കാസർകോട്, സജി കൊല്ലം, ശിവരാജൻ, എം.ജെ. ബാബു, സോമൻ, എ.കെ. സുരേഷ്, ദീപു മയ്യനാട് എന്നിവർ സംസാരിച്ചു. പത്മശ്രീ പുരസ്കാരം നേടിയ ലക്ഷ്മിക്കുട്ടിയമ്മയെ ആദരിച്ചു. വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം, ഭവന നിർമാണ പദ്ധതിയുടെ താക്കോൽ ദാനം, സംരംഭകത്വ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story