Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെലവ്​ കുറഞ്ഞ...

ചെലവ്​ കുറഞ്ഞ ഗുണമേന്മയുള്ള ചികിത്സ; വിലയിരുത്തൽ സ്​ഥാപന പട്ടികയിൽ അച്യുതമേനോൻ സെൻററും

text_fields
bookmark_border
തിരുവനന്തപുരം: ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഹെൽത്ത് ടെക്നോളജി അസസ്മ​െൻറ് ഇൻ ഇന്ത്യ (എച്ച്.ടി.എ.ഇൻ) യുടെ പട്ടികയിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ അച്യുതമേനോൻ സ​െൻററും. മരുന്നും മെഡിക്കൽ ഉപകരണങ്ങളും നിർമിക്കുന്ന കമ്പനികളെ പരിശോധിച്ച് അവരുടെ അവകാശവാദം ഉറപ്പാക്കുകയും ചികിത്സക്ക് വേണ്ടിവരുന്ന ചെലവും ഗുണദോഷങ്ങളും പഠനവിധേയമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. തായ്ലൻഡിൽ നടപ്പാക്കിയിട്ടുള്ള ഹെൽത്ത് ഇൻറർവെൻഷൻ ആൻഡ് ടെക്നോളജി അസസ്മ​െൻറ് പ്രോഗ്രാം മാതൃകയാണ് ഇതിലും പിന്തുടരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് അച്യുതമേനോൻ സ​െൻററി​െൻറ ഉപദേശവും സാേങ്കതിക സഹായവും തേടാനാവും. മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഇൻ പ്രൊഡക്ടിവ് ഹെൽത്ത്, ചണ്ഡിഗഢിലെ പി.ജി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് തുടങ്ങിയ സ്ഥാപനങ്ങൾക്കൊപ്പമാണ് അച്യുതമേനോൻ സ​െൻററിനെയും തെരഞ്ഞെടുത്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പബ്ലിക് ഹെൽത്ത് (ഷില്ലോങ്) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഇൻ ട്യൂബർകുലോസിസ് (ചെെന്നെ), റീജനൽ മെഡിക്കൽ റിസർച് സ​െൻറർ (ഭുവനേശ്വർ) തുടങ്ങിയവയാണ് പഠനങ്ങൾക്ക് ചുമതലപ്പെടുത്തിയ രാജ്യത്തെ മറ്റ് സ്ഥാപനങ്ങൾ. അച്യുതമേനോൻ സ​െൻറർ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ പുതുതായി ആവിഷ്കരിക്കുന്ന ചികിത്സകൾക്ക് ശാസ്ത്രീയ അടിത്തറ നിർണയിക്കുന്ന പ്രാഥമിക നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇതി​െൻറ അടിസ്ഥാനത്തിൽ പഠന-ഗവേഷണങ്ങൾക്ക് ദേശീയതലത്തിൽതന്നെ നിർദേശങ്ങൾ നൽകാനാകും. പ്രതിരോധ കുത്തിവെപ്പ്, പരിശോധനകൾ തുടങ്ങിയവ ആവിഷ്കരിക്കുന്നതിന് ആരോഗ്യവകുപ്പിന് നിർദേശങ്ങളും നൽകാനാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story