Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:08 AM GMT Updated On
date_range 2018-05-01T10:38:59+05:30ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണ ശ്രമം
text_fieldsവർക്കല: ആൾ താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണശ്രമം. വർക്കല ചെറുകുന്നം ഗുഡ്സ് ഷെഡ് റോഡ് അശ്വതി ഭവനിൽ ലൈലാ മണിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ലൈലാ മണി കുറച്ചുനാളായി മകൾക്കൊപ്പം ഗൾഫിലായതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീടിെൻറ പിന്നിലെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. മുറികളിലെ അലമാരകളും കുത്തിപ്പൊളിച്ച് വസ്ത്രങ്ങൾ വാരിവലിച്ച് പുറത്തിട്ടു. വിലപിടിപ്പുള്ളവയൊന്നും വീട്ടിൽ സൂക്ഷിച്ചിരുന്നില്ലെന്നും സാധനസാമഗ്രികളൊന്നും മോഷണം പോയിട്ടിെല്ലന്നും ലൈലാമണിയുടെ ബന്ധുക്കൾ പറഞ്ഞു. പൊലീസ് തെളിവുകൾ ശേഖരിച്ചു. പാലച്ചിറയിൽ കുടിവെള്ളക്ഷാമം രൂക്ഷം തിരുവനന്തപുരം: പാലച്ചിറയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളമെത്തിയിട്ട് ദിവസങ്ങൾ. പാലച്ചിറ കുടിവെള്ള പദ്ധതിയിലെ പമ്പ് ഹൗസിൽ സ്ഥാപിച്ചിട്ടുള്ള വാൽവ് തകരാറായതോടെയാണ് പമ്പിങ് നിലച്ചത്. പാലച്ചിറ പമ്പ് ഹൗസിൽ പമ്പുകളും അനുബന്ധ ഉപകരണങ്ങളും അടിക്കടി കേടാവുന്നത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. ഇപ്പോൾ ഉണ്ടായിട്ടുള്ള കേടുപാടുകൾ അടിയന്തരമായി പരിഹരിച്ചു കുടിവെള്ളമെത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പാലച്ചിറ അൻസാരി ആവശ്യപ്പെട്ടു.
Next Story