Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:05 AM GMT Updated On
date_range 2018-05-01T10:35:59+05:30Page 11.............Please place next to Clt story (അഭിമാനം അഭിരാമി) ജെ.ഇ.ഇ: കേരളത്തിൽ ഒന്നാമൻ അമൽ
text_fieldsകോട്ടയം: ജെ.ഇ.ഇ (ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ) മെയിൻ പരീക്ഷയിൽ അഭിമാന നേട്ടത്തിൽ അമൽ മാത്യു. കോട്ടയം മാന്നാനം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അമൽ, ദേശീയതലത്തിൽ 160ാം റാങ്ക് നേടിയാണ് സംസ്ഥാനത്തെ ഒന്നാം സ്ഥാനക്കാരനായത്. 360ൽ 308 മാർക്കാണ് ആദ്യമായി പരീക്ഷയെഴുതിയ കുറുപ്പന്തറ പഴേമഠം പുല്ലൻകുന്നേൽ മാത്യു ജോസഫ്-ജാൻസി മാത്യു ദമ്പതികളുടെ മകനായ അമൽ സ്വന്തമാക്കിയത്. െഎ.െഎ.ടി പ്രവേശനം ആഗ്രഹിക്കുന്ന ഇൗ മിടുക്കൻ ഇൗ മാസം 20ന് നടക്കുന്ന ജെ.ഇ.ഇ അഡ്വാൻസിനുള്ള തയാറെടുപ്പിലാണ്. അഡ്വാൻസ് പരീക്ഷയുടെ ഫലം അറിഞ്ഞശേഷമേ ഏത് സ്ഥാപനം തെരെഞ്ഞടുക്കൂവെന്ന് അമൽ പറഞ്ഞു. നേരേത്ത സി.ബി.എസ്.ഇ സിലബസിലായിരുന്ന അമൽ പ്ലസ് ടുവിൽ സംസ്ഥാന സിലബസിലേക്ക് മാറുകയായിരുന്നു. പാലാ ബ്രില്യൻസിലായിരുന്നു പരിശീലനം. പാലാ ബ്രില്യൻസിൽ പരിശീലിച്ച അഭിരാമി എലിസബത്ത് പ്രതാപ് ദേശീയതലത്തിൽ 214ാം റാങ്കും ഫെബിൻ മാത്യു 229ാം റാങ്കും നേടി. KTG55 AMAL MATHEW അമൽ മാത്യു
Next Story