Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:05 AM GMT Updated On
date_range 1 May 2018 5:05 AM GMTഭിന്നശേഷിക്കാർക്ക് ഇലക്േട്രാണിക് വീൽചെയർ വിതരണം ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭാ പരിധിയിൽ ഭിന്നശേഷിയുള്ളവർക്കായി നഗരസഭ ഏർപ്പെടുത്തിയ ഇലക്േട്രാണിക് വീൽചെയറിെൻറ വിതരണോദ്ഘാടനം ചെഷയർ ഹോമിലെ അന്തേവാസികൾക്ക് മേയർ വി.കെ. പ്രശാന്ത് വിതരണം ചെയ്തു. 12 പേർക്കാണ് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇലക്േട്രാണിക് വീൽ ചെയർ വിതരണം ചെയ്തത്. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ആർ. ഗീതാഗോപാൽ, മുൻ മേയർ കെ. ചന്ദ്രിക, കോർപറേഷൻ എൻജിനീയർ കെ.എസ്. ജയചന്ദ്രകുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. ജോസഫ് വിജയൻ, വാർഡ് സെക്രട്ടറി എസ്. ധനേഷ്കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story