Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപത്മനാഭസ്വാമി ക്ഷേത്രം...

പത്മനാഭസ്വാമി ക്ഷേത്രം പൈങ്കുനി ഉത്സവം; പള്ളിവേട്ട ഇന്ന് നടക്കും

text_fields
bookmark_border
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച പള്ളിവേട്ട ശനിയാഴ്ച നടക്കും. ആറാട്ട് ഞായറാഴ്ച നടക്കും. ഉത്സവത്തി​െൻറ പ്രധാന ചടങ്ങായ ഒമ്പതാം ദിനത്തിലെ പള്ളിവേട്ട ശനിയാഴ്ച നടക്കും. ഞായറാഴ്ച നടക്കുന്ന ആറാട്ടിന് മുന്നോടിയായി കോട്ടയ്ക്കകത്തെ സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലാണ് പള്ളിവേട്ട നടക്കുക. പ്രത്യേകം തയാറാക്കിയ വേട്ടക്കളത്തിൽ രാത്രി എേട്ടാടെയാണ് ചടങ്ങ്. രാജസ്ഥാനീയൻ ശ്രീമൂലം രാമവർമ നേതൃത്വം നൽകും. ഉത്സവത്തിന് സമാപനം കുറിച്ചുള്ള ആറാട്ട് ഘോഷയാത്ര ഞായറാഴ്ചയാണ്. വൈകീട്ട് ക്ഷേത്രത്തി​െൻറ പടിഞ്ഞാറേ നടയിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ അശ്വാരൂഢ സേന, ഗജവീരന്മാർ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ എന്നിവ കൊഴുപ്പേകും. പൊലീസ് സായുധ സേനയുടെ അകമ്പടിയുമുണ്ടാകും. ശംഖുംമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ട് ചടങ്ങുകൾക്ക് ശേഷം രാത്രി ഘോഷയാത്ര ക്ഷേത്രത്തിൽ തിരികെ പ്രവേശിക്കുന്നതോടെ 10 ദിവസം നീണ്ട ഉത്സവത്തിന് കൊടിയിറങ്ങും. ഉത്സവത്തി​െൻറ ഭാഗമായുള്ള വലിയ കാണിക്ക ചടങ്ങ് വെള്ളിയാഴ്ച നടന്നു. രാത്രി നടന്ന ഭക്തിസാന്ദ്രമായ ചടങ്ങിൽ രാജകുടുംബാംഗങ്ങളും ക്ഷേത്ര ഭാരവാഹികളും ഭക്തരും കാണിക്ക സമർപ്പിച്ചു. പള്ളിവേട്ട, ആറാട്ട് എന്നിവ പരിഗണിച്ച് ശക്തമായ സുരക്ഷയും ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story