Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 10:47 AM IST Updated On
date_range 31 March 2018 10:47 AM ISTകാനായിക്ക് 80; യക്ഷിക്ക് 50 ആദരവുമായി സർക്കാർ
text_fieldsbookmark_border
തിരുവനന്തപുരം: ശിൽപകലയിലെ കേരളീയ മഹത്വം ലോകത്തിന് കാണിച്ച പ്രമുഖ ശിൽപി കാനായി കുഞ്ഞിരാമനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. കാനായിയുടെ 80ാം പിറന്നാളിനോടും അദ്ദേഹത്തിെൻറ പ്രമുഖ ശില്‍പമായ യക്ഷിക്ക് 50 തികയുന്നതിെൻറയും ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും പരിസരത്തുമുള്ള നാല് വേദികളിലായി ഏപ്രില്‍ രണ്ട് മുതൽ നാലു വരെയാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരള ആര്‍ട് ലവേഴ്‌സ് അസോ. (കല) ട്രസ്റ്റിനാണ് പരിപാടിയുടെ മേല്‍നോട്ടം. തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമ്മേളനം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. കാനായിയുടെ ശില്‍പകലയിലെയും ജീവിതത്തിലെയും അപൂര്‍വദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ന്യൂസ് ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഒരുക്കുന്ന പ്രദർശനത്തിെൻറ ഉദ്ഘാടനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും. രാത്രി എട്ടിന് സാഗരകന്യക എന്ന നൃത്തശിൽപം അരങ്ങേറും. വ്യാഴാഴ്ച വൈകീട്ട് നാലിന് സെമിനാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ചലച്ചിത്ര പിന്നണി ഗായകരായ രാജലക്ഷ്മിയും രവിശങ്കറും ചേര്‍ന്ന് 'ശില്‍പ സംഗീതിക' ഗാനസന്ധ്യ അവതരിപ്പിക്കും. ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും കാനായിക്ക് ആദരവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. വൈകീട്ട് 6.30ന് യക്ഷി നൃത്ത ശിൽപം ഉണ്ടായിരിക്കും. അവതരണം ഡോ. രാജശ്രീ വാര്യര്‍. സംവിധാനം പ്രമോദ് പയ്യന്നൂര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story