Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:17 AM GMT Updated On
date_range 2018-03-31T10:47:59+05:30ആവേശാരവങ്ങൾ തീർത്ത് ആവണിഞ്ചേരി പൂരം
text_fieldsആറ്റിങ്ങല്‍: ആവേശാരവങ്ങളാല്‍ ആനന്ദം തീര്‍ത്ത് ആവണിഞ്ചേരി പൂരം. അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ നായ്െവപ്പ് മഹോത്സവത്തിെൻറ ഭാഗമായി നടന്ന പൂരം ആസ്വദിക്കാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി താളപ്പെരുക്കത്തിന് നേതൃത്വം നല്‍കി. വൈകീട്ട് നാലോടെ മേളത്തോടെയാണ് പൂരത്തിന് തുടക്കമായത്. ഇതിനകം പൂരപ്പറമ്പും ആലിന്മൂട് റോഡും ക്ഷേത്രക്കുളം റോഡും അമ്പലമുക്ക് റോഡും ജനനിബിഡമായിരുന്നു. അഞ്ചോടെ ക്ഷേത്രത്തിന് മുന്‍ ഭാഗത്ത് ഗജവീരന്മാര്‍ നിരന്നു. പ്രേക്ഷകരുടെ ആര്‍പ്പുവിളികള്‍ക്കിടെ കുടമാറ്റവും നടന്നു. ക്ഷേത്രാങ്കണത്തില്‍ പഞ്ചാരിമേളവും പൂരത്തറയില്‍ പാണ്ടിമേളവുമാണ് കൊട്ടിക്കയറിയത്. ഇടംതലയ്ക്കല്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, മട്ടന്നൂര്‍ ശിവരാമന്‍, കാലാമണ്ഡലം ദേവരാജന്‍, വെള്ളിനേഴി ആനന്ദ്, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ്, കൊട്ടാരം ബിനു തുടങ്ങിയവരും വലംതയ്ക്കല്‍ വെള്ളിനേഴി റാം കുമാര്‍, കൊട്ടാരം ബിജു, കവളപ്പാറ മുരളി, പാലക്കാട് പ്രഭാകരന്‍ തുടങ്ങിയവരും അണിനിരന്നു. ഇലത്താളത്തിന് മട്ടന്നൂര്‍ അജിത് മാരാര്‍, രാജേഷ് തില്ലങ്കേരി, താമരശ്ശേരി പ്രദീപ്, എന്‍.പി.എസ്. മാരാര്‍, പാലക്കാട് മണിയന്‍ എന്നിവരും കൊമ്പ് വരവൂര്‍ സന്തോഷും സംഘവും കുഴല്‍ കേരളശ്ശേരി മണികണ്ഠനും സംഘവും നയിച്ചു. 51 പേരാണ് മേളത്തിന് താളപ്പെരുക്കം തീര്‍ത്തത്. 20 സെറ്റ് മുത്തുക്കുടകളാണ് കുടമാറ്റത്തില്‍ മാറിയത്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടിക്കാര്‍ക്ക് ചമയം ഒരുക്കുന്ന തൃശൂര്‍ പാര്‍ഥ സാരഥിയാണ് പൂര ചമയമൊരുക്കിയത്.
Next Story