Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരാധനാലയങ്ങളിലെ...

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ രൂക്ഷ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്​ടർ

text_fields
bookmark_border
തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ഉത്സവത്തി​െൻറ പേരിൽ നടക്കുന്ന ശബ്ദമലിനീകരണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരനും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി. മോഹൻകുമാർ. ഇതും മതഭീകരത തന്നെ എന്ന തലക്കെട്ടിലുള്ള മോഹൻകുമാറി​െൻറ ഫേസ്ബുക്ക് പോസ്റ്റ് വൻ ചർച്ചയായി. മോഹൻകുമാർ താമസിക്കുന്ന ശ്രീകാര്യത്തെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തി​െൻറ ഭാഗമായി രാത്രി രണ്ട് മണിവരെ വൻ ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിച്ച പശ്ചാത്തലത്തിലാണ് പോസ്റ്റ്. ഒരു ആരാധനാലയത്തിലെ പ്രശ്നം മാത്രമല്ല, മിക്ക ആരാധനാലയങ്ങളിലും നിയമം ലംഘിച്ചാണ് ഉച്ചഭാഷിണി ഉപയോഗിക്കുന്നതെന്നും മോഹൻകുമാർ പറഞ്ഞു. പോസ്റ്റി​െൻറ പൂർണരൂപം: ഇപ്പോൾ രാത്രി രണ്ടു മണിയാവുന്നു. എനിക്കും എ​െൻറ വീടി​െൻറ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആർക്കും ഇതുവരെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. എ​െൻറ വീടിനടുത്ത്‌ ഒരു ദേവീക്ഷേത്രമുണ്ട്‌. ഒരാഴ്ചയായി രാപ്പകൽ ഭേദമില്ലാതെ ഉത്സവമേളമാണ്. ഒരു കിലോമീറ്റർ ചുറ്റളവിൽ മൈക്ക്‌ കെട്ടിെവച്ച്‌ നാട്ടുകാരുടെ സ്വൈരം കെടുത്തുന്ന മാമാങ്കം. ഡ്രമ്മി​െൻറ ചെകിട്‌ പൊട്ടുന്ന ശബ്ദത്തിൽ വീടി​െൻറ ജനാലകൾ പോലും കിടുങ്ങുന്നു. രാത്രി 10 മണിക്കുശേഷം മൈക്ക്‌ ഉപയോഗിക്കുന്നത്‌ സുപ്രീംകോടതി നിരോധിച്ചിട്ടുണ്ട്‌. എന്തിനും പോന്ന അമ്പല കമ്മിറ്റിക്കാർക്ക്‌ പരമോന്നത നീതിപീഠത്തി​െൻറ വിലക്കുകൾ ബാധകമല്ല. പരാതിപ്പെട്ടാലും പൊലീസ്‌ ഇടപെടില്ല. ജില്ല ഭരണകൂടം ഇടപെടില്ല. നാനാജാതി മതസ്ഥരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണിവിടം. ഇതാണോ ഹിന്ദുത്വം? കലാപരിപാടിയെന്ന പേരിൽ മൈക്കിലൂടെ പാതിരാത്രി ഡപ്പാം കൂത്ത്‌ നടത്തുന്നതാണോ ഭക്തി? ഒരിക്കൽ പൊലീസിൽ പരാതിപ്പെട്ടതി​െൻറ പേരിൽ അമ്പല കമ്മിറ്റിക്കാർ ഇളക്കിവിട്ട കുറേ മുട്ടാളന്മാർ എ​െൻറ വീട്ടിലേക്ക്‌ മുദ്രാവാക്യം വിളിച്ച്‌ പ്രകടനം നടത്തി. ഓഫിസിലായിരുന്ന എന്നോട്‌ സൂക്ഷിക്കണമെന്ന് പൊലീസ്‌ മുന്നറിയിപ്പ്‌ തന്നു. രാത്രി വീടുവരെ പൊലീസിന് എനിക്ക്‌ എസ്കോർട്ട്‌ വരേണ്ടിവന്നു. വീടിനു ചുറ്റുപാടും ഞാനും കുടുംബവും വീടൊഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട്‌ അമ്പലക്കാർ പോസ്റ്ററുകൾ ഒട്ടിച്ചു. എ​െൻറ കുട്ടികൾ അമ്പലക്കാരെ പേടിച്ച്‌ കുറച്ചു ദിവസത്തേക്ക്‌ വീടിനു പുറത്തിറങ്ങിയില്ല. ഇന്നലെ വരെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളായിരുന്നു. ഈ പ്രദേശത്തുള്ള കുട്ടികളുടെ കാര്യം അതിലും കഷ്ടം. അമ്പല കമ്മിറ്റിക്കാരെ നാട്ടുകാർക്ക്‌ പേടിയാണ്. ഈ പോസ്റ്റി​െൻറ പേരിൽ എ​െൻറ നേർക്കും പക വീട്ടിയേക്കാം. കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും ഗോവിന്ദ്‌ പൻസാരയെയും വക വരുത്തിയവരുടെ ഗണത്തിൽപെട്ടവരാണ് ഇക്കൂട്ടർ. സ്വൈരമായി ജീവിക്കാനുള്ള മനുഷ്യ​െൻറ അവകാശത്തെ വെല്ലുവിളിക്കുന്നതാണോ ഹിന്ദുത്വം? ഈ ചുറ്റുപാടിൽ ഹൃദ്രോഗികളും കാൻസർ രോഗികളുമായി എത്ര പേരുണ്ടാവും? എത്രയോ വൃദ്ധജനങ്ങളുണ്ടാവും? അവരോടൊക്കെ വേണോ ഭക്തിയുടെ മറവിലുള്ള ഈ കൊടും ക്രൂരത? കോളാമ്പികളും ഉച്ചഭാഷിണികളുമില്ലാതെ ഉത്സവം നടന്ന കാലമില്ലേ? ജനങ്ങളെ ദ്രോഹിക്കാൻ ഇവർക്ക്‌ ആർ അധികാരം കൊടുത്തു? ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മൈക്കുകൾ മുഖേനയുള്ള ശബ്ദ മലിനീകരണത്തിന് നിയന്ത്രണം കൊണ്ടുവന്നതായി പത്രങ്ങളിൽ കണ്ടു. അത്‌ നടപ്പാക്കാൻ പൊലീസ്‌ എന്തിന് മടിക്കുന്നു? നിയമം നടപ്പാക്കുന്നതിൽ ആരെയാണ് നമ്മൾ ഭയപ്പെടുന്നത്‌? പ്രതികരിക്കാൻ ആരും തയാറാവാതെ വരുന്നതാണ് ഈ അഴിഞ്ഞാട്ടങ്ങൾക്ക് കാരണം. ഇപ്പോഴും അമ്പലപ്പറമ്പിൽ ഡപ്പാംകൂത്തി​െൻറ കൂട്ടക്കലാശം തുടരുകയാണ്. ഇതും മത ഭീകരത തന്നെ!
Show Full Article
TAGS:LOCAL NEWS 
Next Story