Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:44 AM GMT Updated On
date_range 29 March 2018 5:44 AM GMTആവേശക്കൊടുമുടിയേറി ചിറ്റുമല വെള്ളപ്പുറം കുതിരയെടുപ്പ്
text_fieldsbookmark_border
കുണ്ടറ: ചിറ്റുമല ശ്രീദുർഗാദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വെള്ളപ്പുറം കുതിരയെടുപ്പ് നടന്നു. വൈകീട്ട് നാലിന് താഴം, പഴയാർ, ചിറ്റുമല, മതിലകം, കാവിൽ കടവ് കരകളിൽനിന്നായി നാല് വെള്ളപ്പുറം എടുപ്പുകുതിരകൾ ആവേശത്തിെൻറ അലകളുയർത്തി കുത്തനേയുള്ള ചിറ്റുമല കയറി ക്ഷേത്രസന്നിധിയിലെത്തി. വ്യാഴാഴ്ച വൈകീട്ട് മൂന്നു മുതൽ വർണപ്പകിട്ടാർന്ന കെട്ടുകാഴ്ച നടക്കും. കല്ലട വലിയപള്ളിയിൽനിന്ന് പള്ളിവാതുക്കൽ വണ്ടിക്കുതിര ക്ഷേത്രസന്നിധിയിൽ പ്രവേശിച്ചശേഷം നെടുംകുതികളും മറ്റു കെട്ടുകാഴ്ചകളും ക്ഷേത്രത്തെ വലംവെക്കും. തുടർന്ന് ചെറുപൂരവും മലബാർ പൂരവും നടക്കും. സംഗീതസദസ്സും നാടൻപാട്ടും നൃത്തനാടകവും ദീപക്കാഴ്ചയും ആകാശവിസ്മയവും ഗാനമേളയും നടക്കും. രാത്രിയിൽ ആറാട്ടോടെ ഉത്സവം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story