Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകശുവണ്ടി...

കശുവണ്ടി തൊഴിലാളികൾക്ക്​ ഇ.എസ്​.​െഎ ആനുകൂല്യം നഷ്​ടമാവില്ലെന്ന്​ ഉറപ്പ്​ ലഭിച്ചു ^എം.പി

text_fields
bookmark_border
കശുവണ്ടി തൊഴിലാളികൾക്ക് ഇ.എസ്.െഎ ആനുകൂല്യം നഷ്ടമാവില്ലെന്ന് ഉറപ്പ് ലഭിച്ചു -എം.പി കൊല്ലം: ദീർഘകാലമായി അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികളുടെ ഇ.എസ്.ഐ ചികിത്സ ആനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാങ്വാർ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് ഉറപ്പുനൽകി. കേരളത്തിലെ ഭൂരിപക്ഷം കശുവണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുന്നതുമൂലം ഇ.എസ്.ഐ ചികിത്സ ആനുകൂല്യം തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചത്. 600 കശുവണ്ടി ഫാക്ടറികളാണ് തോട്ടണ്ടി ഇറക്കുമതി ചെയ്യാത്തതുമൂലം അടഞ്ഞുകിടക്കുന്നത്. ഈ ഫാക്ടറികളിലെ തൊഴിലാളികളുടെയും ഫാക്ടറി ഉടമകളുടെയും വിഹിതം ഇ.എസ്.ഐ കോർപറേഷനിൽ അടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story