Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:42 AM GMT Updated On
date_range 27 March 2018 5:42 AM GMTഅജ്മീർ ഖാജാ ഗരീബ് നവാസ് ചാരിറ്റബിൾ ട്രസ്റ്റ് സാംസ്കാരിക സമ്മേളനം
text_fieldsbookmark_border
കൊല്ലം: അജ്മീർ ഖാജാ ഗരീബ് നവാസ് ചാരിറ്റബിൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ 15ാമത് സാംസ്കാരിക സമ്മേളനം, അജ്മീർ നേർച്ച, ബുർദാമജ്ലിസ്, സാധുപെൺകുട്ടികളുടെ വിവാഹം എന്നിവ 28, 29 തീയതികളിൽ നടക്കുമെന്ന് സെക്രട്ടറി ഫള്ലുദ്ദീൻ ഫൈസി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 28ന് വൈകീട്ട് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. തുടർന്ന് വധൂവരന്മാർക്കുള്ള വിവാഹ സംഭാവന വിതരണം നടത്തും. 7.30 മുതൽ കേരളപുരം ദർസ് വിദ്യാർഥിയുടെ പ്രഭാഷണം ഉണ്ടാവും. 29ന് രാവിലെ ഏഴിന് അജ്മീർ മൗലിദ്, എട്ടിന് ബുർദ മജ്ലിസ്, 10ന് അജ്മീർ ഖാജാ അനുസ്മരണ പ്രഭാഷണം, തുടർന്ന്, വിവാഹ കർമങ്ങൾ, ചെമ്പിലങ്ങാട് ഉസ്താദിെൻറ നേതൃത്വത്തിൽ ദുആ സമ്മേളനം എന്നിവയും നടക്കും. വൈസ് ചെയർമാൻ ജിനുറാഫി, എം. അബൂബക്കർ കേരളപുരം, ഹംസ ചാലുവിള, എ. ജലാലുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story