Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:20 AM GMT Updated On
date_range 2018-03-27T10:50:59+05:30വിദ്യാലയ മുത്തശ്ശിയെ കാണാന്‍ വീണ്ടും അവര്‍ ഒത്തുചേര്‍ന്നു
text_fieldsപത്തനാപുരം: കുട്ടിക്കാലത്ത് അക്ഷരലോകത്ത് കൈപിടിച്ച് നടത്തിയ ആ വിദ്യാലയമുത്തശ്ശിയെ കാണാന്‍ വീണ്ടും അവര്‍ ഒത്തുചേര്‍ന്നു. കളിക്കൂട്ടുകാരുമായി ഓര്‍മകള്‍ പങ്കുെവച്ച് എല്ലാവരും പഴയ ക്ലാസിലെ കുട്ടികളായി. അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട പത്തനാപുരം നെടുംപറമ്പ് സര്‍ക്കാര്‍ എച്ച്.ബി.എം എല്‍.പി സ്കൂള്‍ അങ്കണത്തിലാണ് പൂർവ വിദ്യാർഥികളും അധ്യാപകരും ഒത്തുചേര്‍ന്നത്. നെടുപറമ്പ് ഗ്രാമത്തിലേക്ക് അക്ഷരവെളിച്ചമായി പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയത്തെ പ്രൗഢിയോടെ തിരികെ എത്തിക്കുന്നതിനുവേണ്ടിയാണ് പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും വീണ്ടും ഒത്തുകൂടിയത്. കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ശിൽപിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചൽ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്. വേണുഗോപാൽ, മുഹമ്മദ് റിയാസ്, കെ. ഭാസ്കർ, എ.ആര്‍. ഹാഷിം, മുഹമ്മദ് ഷരീഫ്, വർഗീസ് സാമുവേൽ, ജസിയമ്മ എന്നിവർ സംസാരിച്ചു.
Next Story