Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജ സീഡികളുമായി...

വ്യാജ സീഡികളുമായി കടയുടമ അറസ്​റ്റിൽ

text_fields
bookmark_border
നേമം: ആട് -2, മാസ്റ്റർ പീസ് ഉൾപ്പെടെ പുത്തൻ സിനിമകളുടെ വ്യാജ സീഡികളുമായി കടയുടമ അറസ്റ്റിൽ. പള്ളിച്ചൽ നടക്കാട് അംബിക നിവാസിൽ അഭിലാഷി(32)നെയാണ് നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടർന്ന് വെള്ളിയാഴ്ച രാത്രി 7.15നാണ് നരുവാമൂട് എസ്.ഐ പ്രസാദ്, എ.എസ്.ഐ ജോയി, കോൺസ്റ്റബിൾമാരായ അരുൺ, രാജേഷ് എന്നിവർ ചേർന്ന് കടയിൽ പരിശോധന നടത്തിയത്. അഭിലാഷിനെ കോടതിയിൽ ഹാജരാക്കി. ശനിയാഴ്ചകളിൽ ഗാന്ധിഭവനിൽ ജൈവ പച്ചക്കറി ഉൽപന്ന ചന്ത തിരുവനന്തപുരം: ശനിയാഴ്ചകളിൽ ഗാന്ധി ഭവനിൽ ജൈവ പച്ചക്കറി ഉൽപന്ന ചന്ത നടത്തും. ഉദ്ഘാടനം ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. 20ഓളം കർഷകർ ജൈവ ഉൽപന്നങ്ങളുമായി എത്തി. പച്ചക്കറികൾ, വെളിച്ചെണ്ണ, ജീവാമൃതം, നാടൻ കോഴിമുട്ടകൾ, പച്ചക്കറി വിത്തുകൾ എന്നിവ വിൽപനക്കുണ്ടായിരുന്നു. കെ.ജി. ജഗദീശൻ, കെ.എസ്. സുജിത മനു, ജി. വിനോദ്, ഡോ.സി.എസ്. രവീന്ദ്രൻ, ആർ.എസ്. രാകേഷ് എന്നിവർ നേതൃത്വംനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story