Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 10:56 AM IST Updated On
date_range 25 March 2018 10:56 AM ISTകുടിവെള്ള വിതരണത്തിന് തനത്/പ്ലാന്‍ ഫണ്ട് വിനിയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി
text_fieldsbookmark_border
പഞ്ചായത്തുകള്‍ക്ക് 11 ലക്ഷം നഗരസഭകള്‍ക്ക് 16.50 ലക്ഷം കോര്‍പറേഷനുകള്‍ക്ക് 22 ലക്ഷം തിരുവനന്തപുരം: കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് തനത്/പ്ലാന്‍ ഫണ്ടില്‍നിന്ന് തുക വിനിയോഗിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായി. ജില്ലകളിലെ കുടിവെള്ളക്ഷാമം സംബന്ധിച്ച സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് കലക്ടര്‍മാരുടെ യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 5.50 ലക്ഷവും നഗരസഭകള്‍ക്ക് 11 ലക്ഷവും കോര്പറേഷന് 16.50 ലക്ഷവും ചെലവഴിക്കാം. ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ഇതിനായി പഞ്ചായത്തുകള്‍ക്ക് 11 ലക്ഷവും നഗരസഭകള്‍ക്ക് 16.50 ലക്ഷവും ചെലവഴിക്കാന്‍ അനുമതി നല്കി. ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളില്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് കുടിവെള്ളവിതരണം നടത്തണം. റവന്യൂ വകുപ്പ് സ്ഥാപിച്ച വാട്ടര്‍ കിയോസ്കുകള്‍ വഴിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കുടിവെള്ള വിതരണം നടത്താം. റവന്യൂ വകുപ്പിന് കുടിവെള്ള വിതരണം സംബന്ധിച്ച അവലോകനവും നിരീക്ഷണവും നടത്താനുള്ള സംവിധാനവും ജി.പി.എസ് ട്രാക്കിങ്ങിനുള്ള സംവിധാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലതല മേധാവികള്‍ ഉറപ്പാക്കണം. രണ്ടാഴ്ചയിലൊരിക്കൽ കലക്ടര്‍ക്ക് വിതരണം സംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കണം. ജി.പി.എസ് ലോഗും വാഹനത്തിെൻറ ലോഗ്ബുക്കും പരിശോധിച്ച് ഉറപ്പുവരുത്തിയേ തുക ചെലവഴിക്കാവൂവെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്. പൂന്തുറയില്‍ മെഡിക്കല്‍ ക്യാമ്പ് ഇന്ന് തിരുവനന്തപുരം: ജില്ല ഭരണകൂടത്തിെൻറയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ പൂന്തുറ സെൻറ് തോമസ് സ്കൂളില്‍ ഞായറാഴ്ച മെഡിക്കല്‍ ക്യാമ്പും ആരോഗ്യബോധവത്കരണ പരിപാടിയും സംഘടിപ്പിക്കും. രാവിലെ 10ന് കലക്ടര്‍ ഡോ. കെ. വാസുകി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story