Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബോണക്കാട്‌ കുരിശുമല...

ബോണക്കാട്‌ കുരിശുമല തീര്‍ഥാടനം ഇന്ന്‌ സമാപിക്കും

text_fields
bookmark_border
തിരുവനന്തപുരം: 61ാമത്‌ ബോണക്കാട്‌ കുരിശുമല തീര്‍ഥാടനത്തിന്‌ ഞായറാഴ്ച സമാപനം. കുരിശി​െൻറ വഴി പ്രാര്‍ഥനക്കായി ആയിരങ്ങള്‍ കുരിശുമലയിലെത്തി. തീര്‍ഥാടനത്തി​െൻറ നാലാം ദിവസമായ ശനിയാഴ്ച രാവിലെ നടന്ന പ്രഭാത പ്രാര്‍ഥനക്ക്‌ വിതുര ദൈവപരിപാലന ദേവാലയ അംഗങ്ങള്‍ നേതൃത്വം നല്‍കി. സമൂഹദിവ്യബലിക്ക്‌ കുരിശുമല റെക്‌ടര്‍ ഫാ. ഡെന്നീസ്‌ മണ്ണൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കുരിശി​െൻറ വഴി പ്രാര്‍ഥനക്ക്‌ രൂപതാ ലിറ്റിൽവേ അസോസിയേഷന്‍ ഡയറക്‌ടര്‍ ഡോ. അലോഷ്യസ്‌ നേതൃത്വം നല്‍കി. ധ്യാന സ​െൻററില്‍ നടന്ന ഗാനാഞ്ജലിക്ക്‌ ബാലരാമപുരം ഫൊറോനയിലെ യുവജനങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ നടന്ന പ്രാര്‍ഥനാ ശുശ്രൂഷക്ക്‌ നെയ്യാറ്റിന്‍കര രൂപത ഡി.സി.എം.എസ്‌ നേതൃത്വം നല്‍കി ഫാ. രതീഷ്‌ മാര്‍ക്കോസ്‌ മുഖ്യകാര്‍മികത്വംവഹിച്ചു. വൈകീട്ട്‌ മൂന്നിന്‌ നടന്ന സാംസ്‌കാരിക സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ. വിന്‍സ​െൻറ് സാമുവല്‍ ഉദ്‌ഘാടനം ചെയ്തു. കുരിശ്‌ അവിശ്വാസികള്‍ക്ക്‌ തിന്മയും വിശ്വസികള്‍ക്ക്‌ നന്മയും നല്‍കുന്നെന്ന്‌ ബിഷപ്‌ പറഞ്ഞു. നെയ്യാറ്റിന്‍കര റീജ്യന്‍ കോഓഡിനേറ്റര്‍ മോണ്‍.വി.പി. ജോസ്‌ അധ്യക്ഷതവഹിച്ചു. മുന്‍ െഡപ്യൂട്ടി സ്‌പീക്കര്‍ പാലോട്‌ രവി, ജില്ല പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ്‌ ആനാട്‌ ജയന്‍ , രൂപത ലെയ്‌റ്റി ഫോറം സെക്രട്ടറി തോമസ്‌ കെ. സ്റ്റീഫന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍ ആറ്റുപുറം , കെ.എല്‍.സി.ഡബ്ല്യു.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആല്‍റ്റിസ്‌, ബിജു പുന്നക്കുന്ന്‌ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story