Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 10:53 AM IST Updated On
date_range 25 March 2018 10:53 AM ISTകണ്ണേമടങ്ങുക, നരകതുല്യമീ ജീവിതം തളര്‍ന്നുകിടക്കുന്ന അമ്മയെ പരിചരിക്കാൻ രോഗബാധിതനായ മകൻ
text_fieldsbookmark_border
നെടുമങ്ങാട്:- തളര്‍ന്നുകിടക്കുന്ന അമ്മയെ പരിചരിക്കാൻ രോഗബാധിതനായ മകൻ. അപകടവും പ്രമേഹവും തകർത്ത മകെൻറ കാലുകൾ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ. നെടുമങ്ങാട് പത്താംകല്ല് 'പന്തടിക്കളത്തു' വീട്ടിലാണ് അമ്മയും മകനും നരകതുല്യ ജീവിതം നയിക്കുന്നത്. രത്‌നമ്മക്ക് സുഖമിെല്ലന്നറിഞ്ഞാണ് പതിനാറുവര്‍ഷം ഗള്‍ഫിലായിരുന്ന സതീഷ് നാട്ടിലെത്തിയത്. തളർന്നുവീണ അമ്മയുടെ ചികിത്സക്കിടെ പിതാവ് മണിയന്‍ മരിച്ചു. ഇതിനിടക്കാണ് സതീഷിനും അപകടം സംഭവിച്ചത്. അപകടത്തില്‍ വലതുകാലിെൻറ തുടയെല്ല് പൊട്ടി. അന്ന് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാല്‍ കാലിലെ തുടയില്‍നിന്ന് ഇപ്പോഴും പഴുപ്പ് ഒലിച്ചു കൊണ്ടിരിക്കുകയാണ്. കടുത്ത പ്രമേഹം ബാധിച്ച് ഇടതുകാലില്‍ നീരുകെട്ടി വീർത്തിരിക്കുകയാണ്. ഇപ്പോള്‍ ഈ യുവാവിെൻറ കാലുകള്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തനിക്ക് അനങ്ങാതെ കിടക്കേണ്ടിവന്നാല്‍ തെൻറ കാര്യം മാത്രമല്ല അമ്മയും പട്ടിണികിടന്ന് മരിക്കുമെന്നാണ് സതീഷ് പറയുന്നത്. ഒറ്റമുറി കെട്ടിടത്തില്‍ അമ്മയും മകനും പ്രയാസത്തോടെ കഴിയാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം കഴിയുന്നു. മൂന്നരവര്‍ഷത്തോളം ഇരുവരും വിവിധ ആശുപത്രികളില്‍ തുടര്‍ച്ചയായി ചികിത്സതേടി. ഇതിനിടെ സ്വന്തമായുണ്ടായിരുന്ന ചെറിയ വീട് കാറ്റിലും മഴയിലും നിലംപൊത്തുകയും ചെയ്തു. കാശില്ലാത്തതിനാൽ ചികിത്സനിലക്കുകയും ചെയ്തു. ഇതിനിടെ ഭാര്യ സതീഷിനെ ഉപേക്ഷിച്ച് മക്കളുമായി വീടുവിട്ടു. വീട് നഷ്ടപ്പെട്ടപ്പോള്‍ റേഷന്‍കാര്‍ഡും ചികിത്സാകാര്‍ഡും ഉള്‍പ്പടെ ഉണ്ടായിരുന്ന രേഖകളെല്ലാം നഷ്ടമായി. മുഖ്യമന്ത്രിക്കും, വിവിധ വകുപ്പ് മേധാവികള്‍ക്കും കളക്ടര്‍ക്കും പലവട്ടം അപേക്ഷനല്‍കിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായില്ല. അയല്‍ക്കാരെത്തിക്കുന്ന ഭക്ഷണമാണ് ഇരുവർക്കും ഏക ആശ്വാസം. രത്‌നമ്മ വേദനകൊണ്ട് പുളഞ്ഞ് നിലവിളിക്കുമ്പോൾ തെൻറ വേദന മറന്ന് സതീഷ് കണ്ണീരോടെ അമ്മയുടെ അടുത്തെത്തും. സ്നേഹത്തോടെ അമ്മയെ പരിചരിക്കും. കാലുകള്‍ മുറിച്ചുമാറ്റിയാല്‍ അമ്മയെ പരിചരിക്കുന്നതിന് തടസ്സമാകുമെന്നും ജോലിക്ക് പോവാൻ കഴിയില്ലെന്നും ഓർത്ത് സങ്കടത്തോടെ സതീഷ് പകച്ചുപോവാറുണ്ട്. അതേസമയം തുടർചികിത്സ ലഭ്യമായാൽ സതീഷിനും അമ്മക്കും നിലവിലെ അഴസ്ഥയിൽനിന്ന് മാറ്റമുണ്ടാവുമെന്നാണ് സമീപവാസികൾ പറയുന്നത്. അതിനാണെങ്കിൽ ഭീമമായ തുകയും വേണം. ജനപ്രതിനിധികൾ ഇടപെട്ട് സർക്കാർ തലത്തിൽ നിന്നും അമ്മയ്ക്കും മകനും സംരക്ഷണം ലഭിക്കാൻ വേണ്ടത് ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story