Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്ലസ് ടു...

പ്ലസ് ടു വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണം ^ശുഭേഷ് സുധാകരൻ

text_fields
bookmark_border
പ്ലസ് ടു വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണം -ശുഭേഷ് സുധാകരൻ കൊല്ലം: പ്ലസ് ടു പരീക്ഷ ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണത്തെ തുടർന്ന് വിദ്യാർഥികൾക്കുണ്ടായ ആശങ്ക പരിഹരിക്കണമെന്ന് എ.െഎ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരൻ ആവശ്യപ്പെട്ടു. എ.െഎ.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സന്ദീപ് അർക്കന്നൂർ അധ്യക്ഷത വഹിച്ചു. സി. ഗിരീഷ്, സുരാജ് എസ്.പിള്ള, എ. അധിൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി യു.കണ്ണൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ആർ. ആതിര നന്ദിയും പറഞ്ഞു. പ്രകടനത്തിന് അനന്തു എസ്. പോച്ചയിൽ, ആദർശ് സതീശൻ, ഡി.എൽ. അനുരാജ്, പി.എസ്. അനന്തു, വിഷ്ണു തേക്കുംഭാഗം, സഞ്ജു, വിഷ്ണു അർക്കന്നൂർ, ആദിൽ ശൂരനാട്, ജോബിൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story