Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 11:08 AM IST Updated On
date_range 23 March 2018 11:08 AM ISTസാക്ഷരതാ പ്രവർത്തകരുമായി സഹകരിച്ച് പുരാരേഖ സർവേ
text_fieldsbookmark_border
കൊല്ലം: സംസ്ഥാനത്ത് പുരാരേഖ ശേഖരണവും പരിപാലനവും വിപുലമാക്കുന്നതിെൻറ ഭാഗമായി സാക്ഷരതാ മിഷനുമായി സഹകരിച്ച് പുരാരേഖ വകുപ്പ് സർവേ നടത്തും. സാക്ഷരതാ പ്രേരക്മാരുടെ സേവനം സർവേക്ക് പ്രയോജനപ്പെടുത്താനാണ് ധാരണ. സാക്ഷരതാ പ്രവർത്തകരുടെ പങ്കാളിത്തം ഗ്രാമീണമേഖലയിലടക്കം ചരിത്രശേഷിപ്പുകളുടെ വിവരശേഖരണത്തിന് ഗുണകരമാവുമെന്നാണ് പ്രാഥമികവിലയിരുത്തൽ. പ്രേരക്മാർക്ക് പരിശീലനം നൽകും. താളിയോലകളും വെട്ടഴുത്ത്-കോലെഴുത്ത് ലിഖിതങ്ങളുമടക്കം വെളിച്ചംകാണാത്ത നിരവധി ചരിത്രശേഷിപ്പുകൾ സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലുണ്ട്. ഇവയെക്കുറിച്ച് കൃത്യമായ വിവരം പുരാരേഖ വകുപ്പിനും ലഭ്യമല്ല. പുരാരേഖകളുടെ കണ്ടെത്തലിനും സംരക്ഷണത്തിനുമായി രൂപംനൽകിയ കമ്യൂണിറ്റി ആർക്കൈവ്സ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന സർവേ ഗുണകരമാവുമെന്നാണ് പ്രതീക്ഷ. ചരിത്രത്തിെൻറ ഭാഗമായി ഇനിയും അറിയപ്പെടാത്ത വ്യക്തികളും സംഭവങ്ങളുമുണ്ടെങ്കിൽ അത് ഉയർത്തിക്കൊണ്ടുവരാനും സാധിക്കും. ഇതോടൊപ്പം ഗാന്ധിജിയുടെ 70ാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് കേരളത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട് ലഭ്യമായ രേഖകളും വിവരങ്ങളും ഉൾപ്പെടുത്തി രജിസ്റ്റർ തയാറാക്കുന്ന പദ്ധതിയും ഇക്കൊല്ലം നടപ്പാക്കും. ഗാന്ധിജി സന്ദർശിച്ച ആശ്രമങ്ങൾ, സമരങ്ങൾ, വ്യക്തികൾ എന്നിങ്ങനെ ലഭ്യമായ എല്ലാവിവരങ്ങളും ശേഖരിക്കുമെന്ന് പുരാരേഖ വകുപ്പ് ഡയറക്ടർ പി. ബിജു 'മാധ്യമ'ത്തോട് പറഞ്ഞു. ഗാന്ധിജി നടത്തിയ കൂടിക്കാഴ്ചകളുെട ചിത്രങ്ങൾ, ഡയറിക്കുറിപ്പുകൾ, െകെയൊപ്പുകൾ തുടങ്ങിയവയുടെ ഇൻഡക്സ് തയാറാക്കുന്നതോടൊപ്പം ഡിജിറ്റൽ രൂപത്തിലാക്കുകയും ചെയ്യും. ഇത് ഗാന്ധിജിയെ സംബന്ധിച്ച പഠന-ഗവേഷണ പ്രവർത്തനങ്ങൾക്ക് ഏറെ ഗുണകരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story