Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:23 AM GMT Updated On
date_range 21 March 2018 5:23 AM GMTപാചകവാതക സിലിണ്ടർ വാഹനത്തിൽ തീപടർന്നത് പരിഭ്രാന്തി പരത്തി
text_fieldsbookmark_border
ചവറ: പാചകവാതക സിലിണ്ടറുകളുമായി വന്ന വാഹനത്തിൽനിന്ന് തീയുയർന്നത് പരിഭ്രാന്തി പരത്തി. ദേശീയപാതയിൽ ചവറ കെ.എം.എം.എൽ കമ്പനിയുടെ മുന്നിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. കൊല്ലത്തുനിന്ന് തേവലക്കര അരിനല്ലൂരിലേക്ക് 12 സിലിണ്ടറുകളുമായി വരികയായിരുന്ന മിനി പിക്-അപ് വാനിെൻറ കാബിനിൽ സീറ്റിനടിയിലെ എൻജിൻ ഭാഗത്തുനിന്നാണ് പുക ഉയർന്നത്. ഡ്രൈവർ വാഹനത്തിലുണ്ടായിരുന്ന കുപ്പിയിലെ വെള്ളം ഒഴിച്ചെങ്കിലും തീ കെടാതായതോടെ വാഹനം നിർത്തി വേഗം സിലിണ്ടറുകൾ മാറ്റി. സംഭവമറിഞ്ഞ് ഉടൻ കെ.എം.എം.എൽ കമ്പനിയിൽനിന്നും ചവറ ഫയർ യൂനിറ്റിൽനിന്നും വാഹനങ്ങളെത്തി തീ കെടുത്തി. എൻജിനരികിലെ കേബിൾ ഉരുകിയതാണ് തീ കത്താൻ കാരണമായതെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story