Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൈവേ പൊലീസ്​ വാഹനം...

ഹൈവേ പൊലീസ്​ വാഹനം അപകടത്തിൽപെട്ട്​ നാല്​ പൊലീസുകാർക്ക്​ പരിക്ക്​

text_fields
bookmark_border
കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ വാഹനത്തിന് വഴിയൊരുക്കാൻ പോയ പൊലീസ് ഹൈവേ പട്രോളിങ് വാഹനം കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് നാല് പൊലീസുകാർക്ക് പരിക്ക്. പുത്തൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ റഷീദ്, എഴുകോൺ സ്റ്റേഷനിലെ എ.എസ്.ഐ അനിൽ, കൊട്ടാരക്കര സ്റ്റേഷനിലെ വനിത പൊലീസ് വിദ്യാ രാജ്, ഡ്രൈവർ എ.ആർ ക്യാമ്പിലെ പ്രമോദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ട് 3.45 ഓടെ എം.സി റോഡിൽ പനവേലിക്ക് സമീപമാണ് അപകടം. തിരുവനന്തപുരത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് സഞ്ചരിച്ച മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വരുന്നതിന് മുന്നോടിയായി പോയതായിരുന്നു ഹൈവേ പട്രോളിങ് സംഘം. പെരിന്തൽമണ്ണയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്.
Show Full Article
TAGS:LOCAL NEWS 
Next Story