Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:14 AM GMT Updated On
date_range 2018-03-21T10:44:59+05:30നൃത്തം കൈവിടാതെ നീലമന സിസ്റ്റേഴ്സ്
text_fieldsകൊല്ലം: 21 വർഷം മുമ്പ് കലോത്സവ തിലകപ്പട്ടം കൊല്ലത്തിെൻറ മണ്ണിലെത്തിച്ച നീലമന സിസ്റ്റേഴ്സ് എന്ന െകാട്ടാരക്കര നീലമന ഇല്ലത്തെ എൻ.എം ദ്രൗപതിയും എൻ.എം പന്മിനിയും ഇപ്പോഴും നൃത്തത്തിൽ സജീവം. കലാലയ ജീവിതത്തിൽ കലാരംഗത്ത് തിളങ്ങുകയും ജീവിതവഴിയിൽ അതെല്ലാം ൈകയൊഴിഞ്ഞ് സ്വസ്ത ജീവിതം തേടുകയും ചെയ്യുന്നവരുടെ ഇടയിൽ വേറിട്ട് നിൽക്കുകയാണ് ഇൗ സഹോദരിമാർ. മൂന്നുവയസ്സുമുതൽ തന്നെ ഇരുവരും നൃത്തരംഗത്തേക്ക് ചുവടുവെച്ചിരുന്നു. ദ്രൗപതി തുടർച്ചയായി രണ്ടുവട്ടം കലാ തിലകപ്പട്ടം നേടിയപ്പോൾ, അനിയത്തി പത്മിനി ഒരുവട്ടമാണ് തിലകപ്പട്ടമണിഞ്ഞത്. കൊട്ടാരക്കര സെൻറ് ഗ്രിഗോറിയസ് കോളജിൽ പഠിക്കുേമ്പാൾ 1996ലും 1997ലുമാണ് ദ്രൗപതി കോളജ് തിലകക്കുറി ചാർത്തിയത്. സ്കൂൾ കലോത്സവത്തിൽ അനിയത്തി പത്മിനി തിലകമായതിെൻറ ആഘോഷ നിറവിനിടെയാണ് 1997ലെ ദ്രൗപതിയുടെ തിലകപ്പട്ടം. ഇരുവരും ഒരേ വർഷം തിലം ചൂടിയത് നീലമന ഇല്ലത്തിന് ഇരട്ടി മധുരമായി. പത്മിനി 2000ൽ കേരള സർവകലാശാല കലാതിലകവുമായി. അഞ്ചുവയസ്സുമുതൽ ഏഴുവയസ്സുവരെ കൊല്ലം വിജയകുമാറായിരുന്നു ഇരുവരുടെയും അധ്യാപകൻ. പിന്നീട് വിവിധ ഗുരുക്കന്മാരുടെ കീഴിൽ ഇരുവരും നൃത്തം അഭ്യസിച്ചു. നിരവധി വേദികളിൽ വിജയവും നേടി. പത്മിനി പ്രീഡിഗ്രി കഴിഞ്ഞതോടെ ഇരുവരും നൃത്തം പഠിക്കാൻ ചെന്നൈയിലേക്ക് വണ്ടികയറി. അവിടെ നൃത്ത അധ്യാപകൻ ഗംഗ തമ്പിയുടെ കീഴിലാണ് പരിശീലിച്ചത്. ഇപ്പോഴും ഇരുവരും ഗുരുക്കന്മാരുടെ കീഴിൽ നൃത്തം അഭ്യസിക്കുന്നുണ്ട്. മെഡിക്കൽ ബിരുദം നേടി കുടുംബിനികളുമായി. ഡോ. പ്രവീൺ നമ്പൂതിരിയാണ് ദ്രൗപതിയുടെ ഭർത്താവ്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. ഡോ. കൃഷ്ണൻ നമ്പൂതിരിയാണ് പത്മിനിയുടെ ഭർത്താവ്. ഇവർക്ക് മൂന്നു കുട്ടികളുണ്ട്. പത്മിനി നൃത്തം കൈവിടാതെ ൈവദ്യശാസ്ത്ര രംഗത്ത് ഉണ്ട്. കുച്ചിപ്പുടിയാണ് അവതരിപ്പിക്കുന്നത്. ദ്രൗപതി നൃത്തത്തിൽ മാത്രമാണ് ശ്രദ്ധയൂന്നുന്നത്. നീലമന സിസ്റ്റേഴ്സ് എന്ന പേരിൽ ഇരുവരും ചേർന്ന് കുച്ചിപ്പുടി ഭരതനാട്യ ജുഗൽബന്ദി അവതരിപ്പിക്കാറുണ്ട്.
Next Story