Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറ്​ വയസ്സുകാരി...

ആറ്​ വയസ്സുകാരി നീന്തൽകുളത്തിൽ വീണ്​ മരിച്ചു

text_fields
bookmark_border
വിഴിഞ്ഞം: . രാജസ്ഥാൻ ജയ്പുര്‍ സ്വദേശി വിനോദി​െൻറ മകൾ നിത്യയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. മാതാപിതാക്കള്‍ക്കൊപ്പം ചൊവ്വരയിലെ സ്വകാര്യ റിസോർട്ടിൽ കുട്ടികള്‍ക്കായുള്ള നീന്തൽകുളത്തിൽ കുളിക്കുകയായിരുന്നു നിത്യ. ഇതിനിടെ മാതാപിതാക്കള്‍ കുട്ടിയെ നീന്തൽ കുളത്തിലാക്കി മുറിയിലേക്ക് പോയി. ഈസമയം കുട്ടി മുതിര്‍ന്നവര്‍ക്കുള്ള നീന്തൽകുളത്തിലേക്ക് ഇറങ്ങുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ആഴംകൂടിയ നീന്തൽകുളത്തിൽ നിത്യ മുങ്ങിത്താഴുന്നത് കണ്ട സമീപത്തുണ്ടായിരുന്ന റിസോർട്ടിലെ മറ്റൊരു താമസക്കാരൻ നീന്തൽകുളത്തിൽ ചാടി നിത്യയെ കരക്കെത്തിച്ചു. ഉടൻ തന്നെ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് നിംസ് ആശുപത്രിയിലും എത്തിച്ചു. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമാണ് നിത്യയുടെ കുടുംബവും മറ്റൊരു കുടുംബവും ജയ്പുരില്‍നിന്ന് കേരളത്തിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അബ്ദുൽ മജീദ് വെഞ്ഞാറമൂട്: മണിക്കൽ പുളിയൻ കോണത്ത് വീട്ടിൽ (കോറുമല) എ. അബ്ദുൽ മജീദ് (76) നിര്യാതനായി. ഭാര്യ: -ആരിഫാ ബീവി.
Show Full Article
TAGS:LOCAL NEWS 
Next Story