Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:41 AM GMT Updated On
date_range 2018-03-20T11:11:59+05:30ജില്ലയിൽ തുറന്നത് 23 ബിയർ^ൈവൻ പാർലറുകളും ഒരു ബാറും
text_fieldsജില്ലയിൽ തുറന്നത് 23 ബിയർ-ൈവൻ പാർലറുകളും ഒരു ബാറും *ജില്ലയിൽ പൂട്ടിയിരുന്നത് 94 മദ്യശാലകൾ*മറ്റുള്ളവ ഏപ്രിൽ ഒന്നോടെ തുറക്കും കൊല്ലം: മദ്യഷാപ്പുകൾ തുറക്കുന്നതിന് സംസ്ഥാന സർക്കാർ പുതിയ മാനദണ്ഡം കൊണ്ടുവന്നതോടെ ജില്ലയിൽ തുറന്നത് 23 ബിയർ -ൈവൻ പാർലറുകളും ഒരു ബാറും. ദേശീയ, സംസ്ഥാന പാതയോരെത്ത മദ്യശാലകൾ പൂട്ടണമെന്ന സുപ്രീംകോടതി വിധിയെതുടർന്ന് ബിയർ പാർലറുകളും കള്ളുഷാപ്പുകളും അടക്കം ജില്ലയിൽ പൂട്ടിയത് 94 മദ്യശാലകളായിരുന്നു. ഇവയിൽ ഒന്നൊഴിയാതെ എല്ലാം തുറക്കാനും വഴിതെളിഞ്ഞു. 10000ത്തിന് മുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളിലെ മദ്യശാലകൾ തുറക്കുന്നതിന് അനുമതി നൽകാനാണ് സർക്കാർ തീരുമാനം. ജില്ലയിലെ എല്ലാ പഞ്ചായത്തിലും ജനസംഖ്യ 10000ത്തിന് മുകളിലായതിനാലാണ് എല്ലാം തുറക്കാനാവുന്നത്. പുതിയ ഉത്തരവ് വന്നശേഷം തുറക്കാത്തതായി മൂന്ന് ബിയർ- വൈൻ പാർലറുകൾ മാത്രമാണ് ജില്ലയിലുള്ളത്. പത്തനാപുരത്തുള്ള രണ്ടെണ്ണവും കടക്കലിലെ ഒരെണ്ണവുമാണ് തുറക്കാത്തത്. അവക്കും നിയമതടസ്സമില്ലെങ്കിലും തുറക്കാൻ ഉടമകൾ തയാറായിട്ടില്ല. കള്ളുഷാപ്പുകൾ നിരവധിയെണ്ണം ഇനിയും തുറക്കാനുണ്ട്. മാർച്ച് 31 കഴിയുന്നതോടുകൂടി അവയും തുറക്കും. എഴുകോണിലെ ഹോട്ടൽ നിള പാലസ് ആണ് കഴിഞ്ഞദിവസം തുറന്ന ബാർ. ഇപ്പോൾ തുറന്ന 23 ബിയർ വൈൻ പാർലറുകളിൽ 12 എണ്ണം ത്രീ സ്റ്റാർ പദവി നേടിയിട്ടുണ്ട്. അതിനാൽ അവരും ഏപ്രിൽ ഒന്നോടെ ബാർ പദവിയിൽ പ്രവർത്തനം തുടങ്ങും. മറ്റുള്ളവ ത്രീ സ്റ്റാർ പദവി നേടുന്നതിനുള്ള തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. ബാർ ലൈസൻസിനായി ഉടമകൾ പ്രതിവർഷം അടക്കേണ്ടത് 28 ലക്ഷം രൂപയാണ്. സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രമേയുള്ളൂ എന്നതിനാൽ ഇത്രയും തുക അടക്കാതെ ഒഴിഞ്ഞുനിൽക്കുകയാണ് മറ്റുള്ളവർ. നിള പാലസ് അധികൃതർ 28 ലക്ഷം രൂപയും അടച്ചതിനാലാണ് തുറക്കാൻ അനുമതിനേടിയത്. ഏപ്രിൽ ഒന്നോടുകൂടി അവശേഷിക്കുന്നവരും തുക അടക്കാൻ സന്നദ്ധരാവും. കള്ളുഷാപ്പുകാരും പുതിയ സാമ്പത്തികവർഷം തുടങ്ങുന്നതോടെ ലൈസൻസ് പുതുക്കും. തുറന്ന ബിയർ വൈൻ പാർലറുകാർ ലൈസൻസിനായി പ്രതിവർഷം അടക്കേണ്ടത് നാലു ലക്ഷം രൂപയാണ്. ഇത്രയും തുക അടച്ചാണ് ഇപ്പോൾ എല്ലാവരും തുറക്കാൻ അനുമതി നേടിയത്. ഏപ്രിൽ മുതൽ അടുത്ത സാമ്പത്തികവർഷത്തേക്കും ഇവർ നാലുലക്ഷം വീതം വീണ്ടും അടക്കണം. ഹൈസ്കൂൾ ജങ്ഷന് സമീപം പ്രവർത്തിച്ചിരുന്ന രാമവർമ ക്ലബിലെ ബാറിനും ഇനി തുറക്കാനാകും. ജില്ലയിൽ ബാർ ലൈസൻസുള്ള ഏക ക്ലബാണ് രാമവർമ. തേവള്ളിയിലും ചന്ദനത്തോപ്പിലും ഉണ്ടായിരുന്ന മിലിറ്ററി കാൻറീനുകളും തുറക്കാൻ വഴിതെളിഞ്ഞു.
Next Story