Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅശ്ലീല പ്രദർശനം ചോദ്യം ...

അശ്ലീല പ്രദർശനം ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
അഞ്ചാലുംമൂട്: സ്ത്രീകളെ അസഭ്യം പറയുകയും അശ്ലീല പ്രദർശനം നടത്തുകയും ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ വെട്ടി പ്പരിക്കേൽപിച്ചതായി പരാതി. തടസ്സം പിടിച്ച അമ്മക്കും മർദനമേറ്റു. നീരാവിൽ പറങ്കിമാം കായൽ തീരത്ത് ഗോകുലം വീട്ടിൽ പ്രദീഷി (38) നാണ് മുഖത്ത് വെട്ടേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമേറ്റ അമ്മ സുകേശിനിയെ (67) പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് അയച്ചു. നീരാവിൽ സ്വദേശിയും കോടതി ജീവനക്കാരനുമായ പ്രവീണാണ് പ്രദീഷിനെയും അമ്മയെയും ആക്രമിച്ചതെന്ന് അഞ്ചാലുംമൂട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story