Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:32 AM GMT Updated On
date_range 2018-03-20T11:02:59+05:30അടച്ചുപൂട്ടിയ ബാറുകൾ തുറക്കരുത് ^ജമാഅത്ത് ഫെഡറേഷൻ
text_fieldsഅടച്ചുപൂട്ടിയ ബാറുകൾ തുറക്കരുത് -ജമാഅത്ത് ഫെഡറേഷൻ കൊല്ലം: അടച്ചുപൂട്ടിയ ബാറുകൾ വീണ്ടും തുറക്കരുതെന്നും മദ്യവർജനം എന്ന എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം സർക്കാർതന്നെ ലംഘിക്കരുതെന്നും ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരള അഡ്മിനിസ്േട്രറ്റിവ് സർവിസ് നിയമനങ്ങളിൽ സംവരണം അട്ടിമറിക്കരുതെന്നും ക്രിമീെലയർ പരിധി എട്ട് ലക്ഷമാക്കി ഉയർത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് കേരളത്തിൽ ഉടൻ നടപ്പാക്കണമെന്നും പിന്നാക്ക സമുദായങ്ങൾക്ക് നഷ്ടപ്പെട്ട ബാക്ക് ലോഗ് തസ്തികകളിൽ സ്പെഷൽ റിക്രൂട്ട്മെൻറ് നടത്തണമെന്നും ആവശ്യപ്പെടുന്ന പ്രമേയങ്ങൾ യോഗം അംഗീകരിച്ചു. ധാർമിക-സദാചാര മൂല്യങ്ങളെ തകിടം മറിച്ച് അരാജകത്വവും അസ്വസ്ഥതകളും കൊലപാതകം വരെയും നടത്താൻ േപ്രരിപ്പിക്കുന്ന മദ്യനയം പൊളിച്ചെഴുതി കേരളത്തിെൻറ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗം അഭ്യർഥിച്ചു. സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.എ. സമദ്, ആസാദ് റഹീം, അബ്ദുൽ അസീസ് (അസീസിയ്യ), കണ്ണനല്ലൂർ നിസാം, കരമന മാഹീൻ, കുളത്തൂപ്പുഴ സലീം, അടൂർ റഷീദാലി, ഏഴംകുളം എച്ച്.എ. വഹാബ്, കായംകുളം ജലാലുദ്ദീൻ മുസ്ലിയാർ, എസ്. നാസർ, മേക്കോൺ അബ്ദുൽ അസീസ്, കുഴിവേലിൽ നാസർ, പുനലൂർ റഹീം, പഴകുളം നാസർ, മാവേലിക്കര സാദിഖലിഖാൻ, ഷംസുദ്ദീൻ, താജുദ്ദീൻ, ഇടമൺ സലീം തുടങ്ങിയവർ സംസാരിച്ചു.
Next Story