Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശിംഗനാട്​...

ദേശിംഗനാട്​ സാഹിത്യസംഘം ഉദ്​ഘാടനം

text_fields
bookmark_border
കൊല്ലം: സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ദേശിംഗനാട് സാഹിത്യസംഘത്തി​െൻറ ഉദ്ഘാടനവും ചെന്താപ്പൂര് എഡിറ്റ് ചെയ്ത 'ഇടപ്പള്ളിക്ക് പ്രണയപൂർവം' പുസ്തകത്തി​െൻറ പ്രകാശനവും 24ന് ഉച്ചക്ക് രണ്ടിന് നടക്കും. കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രഭാകരൻ പുത്തൂർ അധ്യക്ഷതവഹിക്കും. ഡോ. പ്രസന്നരാജൻ പ്രകാശനവും ഉദ്ഘാടനവും നിർവഹിക്കും. ഡോ. വി.എസ്. രാധാകൃഷ്ണൻ പുസ്തകം സ്വീകരിക്കും. ചടങ്ങിൽ ഒാണമ്പള്ളിൽ സുന്ദരേശ​െൻറയും സന്തോഷി​െൻറയും പുസ്തകങ്ങൾ പ്രകാശിപ്പിക്കും. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ സമഗ്രസംഭാവനക്കുള്ള പുരസ്കാരം നേടിയ ശൂരനാട് രവിയെ ആദരിക്കും. നാട്ടുകാരെയും പൊലീസിനെയും ഞെട്ടിച്ച് എ.ടി.എം കവർച്ച ചിത്രം - കൊട്ടിയം: തഴുത്തലയിൽ എ.ടി.എം തകർത്ത് ലക്ഷങ്ങൾ അപഹരിച്ച വാർത്ത നാട്ടുകാർക്കൊപ്പം പൊലീസിനെയും ഞെട്ടിച്ചു. ആറ് ലക്ഷത്തിലേറെ കവർച്ചചെയ്യപ്പെട്ട സംഭവം പൊലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തഴുത്തലയിൽ അടുത്തിടെ നടന്ന മോഷണത്തി​െൻറ ഞെട്ടൽ പ്രദേശവാസികളിൽനിന്ന് വിട്ടുമാറുംമുമ്പാണ് എ.ടി.എമ്മിൽ കവർച്ച നടന്നത്. ഒന്നരമാസം മുമ്പാണ് ഇപ്പോൾ കവർച്ച നടന്ന എ.ടി.എമ്മിന് നൂറുമീറ്റർ അകലെയുള്ള വീട്ടിൽനിന്നും മോഷ്ടാക്കൾ 20 പവൻ സ്വർണം കവർന്നത്. എ.ടി.എം കവർച്ചക്ക് പിന്നിൽ ഇതര സംസ്ഥാനക്കാരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതി​െൻറ സൂചനകൾ പൊലീസിന് ലഭിച്ചതായാണ് വിവരം. കൊട്ടിയം, തഴുത്തല, കണ്ണനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലുള്ള എ.ടി.എമ്മുകളിൽ സുരക്ഷാ ജീവനക്കാരില്ലാത്തതാണ് മോഷണത്തിന് കാരണമാകുന്നതെന്നാണ് പൊലീസ് പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story