Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:29 AM GMT Updated On
date_range 2018-03-19T10:59:57+05:30ദേശീയപാത വികസനം: വാഴപ്പള്ളി സ്കൂൾ ഇല്ലാതാവും
text_fieldsകൊട്ടിയം: ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ 131 വർഷം പഴക്കമുള്ള വിദ്യലയം ഓർമയായേക്കും. കൊല്ലം-കൊട്ടിയം ഉമയനല്ലൂർ വാഴപ്പള്ളിയിൽ പ്രവർത്തിച്ചുവരുന്ന വാഴപ്പള്ളി എൽ.പി സ്കൂളിനാണ് സ്ഥലമെടുപ്പ് ഭീഷണിയാവുന്നത്. സംസ്ഥാനത്ത് ആദ്യമായി കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിന് പുസ്തകതൊട്ടിൽ ആരംഭിച്ചത് സ്കൂളിലായിരുന്നു. പതിനായിരങ്ങൾക്ക് അറിവിെൻറ ആദ്യക്ഷരം പകർന്ന് നൽകിയ സ്കൂൾ നിരവധി പ്രതിഭാധനൻമാരെ നാടിന് സംഭാവന ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉപജില്ല ശാസ്ത്രമേളകളിലും -കലോത്സവങ്ങളിലും തുടർച്ചയായി ചാമ്പ്യൻഷിപ്പ് നേടിയും മികവ് കാട്ടിയിരുന്നു. 400ൽപരം കുട്ടികളും 17 അധ്യാപകരും ഇവിടെയുണ്ട്. സ്കൂൾ പൂർണമായും നഷ്ടപ്പെടാതെ ദേശീയപാത വികസനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് എല്ലാ വകുപ്പ് മേധാവികൾക്കും മന്ത്രിമാർക്കും അധ്യാപകരും മാനേജ്മെൻറും പി.ടി.എയും നിവേദനം നൽകിയിട്ടുണ്ട്.
Next Story