Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:29 AM GMT Updated On
date_range 2018-03-19T10:59:57+05:30കേരള ജനത മാറ്റത്തിന് ആഗ്രഹിക്കുന്നു ^ഒ. രാജേഗാപാൽ
text_fieldsകേരള ജനത മാറ്റത്തിന് ആഗ്രഹിക്കുന്നു -ഒ. രാജേഗാപാൽ കൊല്ലം: ചുരുങ്ങിയ കാലംകൊണ്ട് ഇടതുഭരണത്തെ മടുത്ത കേരളജനത മാറ്റത്തിനായി ആഗ്രഹിക്കുെന്നന്ന് ഒ. രാജഗോപാല്‍ എം.എൽ.എ. യുവമോര്‍ച്ച ജില്ല പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 60 വര്‍ഷമായി ഇടതും വലതും കേരളം ഭരിക്കുന്നു. 30 വര്‍ഷം വീതം അവര്‍ക്ക് കൊടുത്ത ജനങ്ങള്‍ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള അവസരം ബി.ജെ.പിക്ക് കൊടുത്താലെന്തെന്ന് ആലോചിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി ബി.ജെ.പി പ്രവര്‍ത്തകര്‍ അതിന് പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ല പ്രസിഡൻറ് ടി.വി. സനില്‍ അധ്യക്ഷതവഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ്, സെക്രട്ടറി ജി. ഗോപകുമാര്‍, ആര്‍.എസ്. പ്രശാന്ത്, ആര്‍.എസ്. സമ്പത്ത്, രാജ്‌മോഹന്‍ വാളത്തുംഗല്‍ എന്നിവര്‍ സംസാരിച്ചു.
Next Story