Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:26 AM GMT Updated On
date_range 2018-03-19T10:56:59+05:30തഴുത്തലയിൽ എ.ടി.എം തകർത്ത് ആറുലക്ഷത്തിലേറെ രൂപ കവർന്നു
text_fieldsകൊട്ടിയം: തഴുത്തലയിൽ എ.ടി.എം തകർത്ത് 6,16,000 രൂപ കവർന്നു. കൊട്ടിയം- കണ്ണനല്ലൂർ റോഡിൽ തഴുത്തല ശ്രീമഹാഗണപതി ക്ഷേത്രത്തിന് സമീപത്തെ 'ഇന്ത്യ വൺ എ.ടിഎം' തകർത്താണ് കവർച്ച. ശനിയാഴ്ച അർധരാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. എ.ടി.എമ്മിന് മുന്നിലും അകത്തും സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകൾ തകർത്ത നിലയിലാണ്. സി.സി ടി.വി കാമറയുടെ ഹാർഡ് ഡിസ്ക് പൊലീസ് പരിശോധിച്ച് വരുകയാണ്. ഇതിൽനിന്ന് മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഞായറാഴ്ച രാവിലെ എ.ടി.എം വൃത്തിയാക്കാൻ ജീവനക്കാരനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ എ.ടി.എമ്മിെൻറ ചുമതലയുള്ളയാളെയും കൊട്ടിയം പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് തകർത്തതെന്ന് കണ്ടെത്തി. എ.ടി.എമ്മിൽ പണം നിറക്കുന്ന കാസെറ്റുകൾ മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി. വെള്ളിയാഴ്ചയാണ് പണം നിറച്ചതെന്ന് എ.ടി.എമ്മിെൻറ ഫ്രാഞ്ചൈസി ഏറ്റെടുത്ത കല്ലട സ്വദേശി അഭിലാഷ് പറഞ്ഞു. സ്ഥലെത്തത്തിച്ച പൊലീസ് നായ് അടുത്തുള്ള ക്ഷേത്ര ഒാഡിറ്റോറിയം വരെ പോയി നിന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലം സിറ്റി പൊലീസ് കമീഷണർ ഡോ. ശ്രീനിവാസൻ, ചാത്തന്നൂർ അസി. കമീഷണർ ജവഹർ ജനാർദ്, കൊട്ടിയം സി.െഎ അജയ് നാഥ്, എസ്.ഐ അനൂപ് തുടങ്ങിയവർ സ്ഥലെത്തത്തി. എ.ടി.എമ്മിെൻറ പരിസരത്തെ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണ്.
Next Story