Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭക്ഷ്യസുരക്ഷാ...

ഭക്ഷ്യസുരക്ഷാ രജിസ്​ട്രേഷൻ പ്രഖ്യാപനം: സർക്കാർ അവകാശവാദം തെറ്റ്; നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ല ^േ​പ്രമചന്ദ്രൻ

text_fields
bookmark_border
ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ പ്രഖ്യാപനം: സർക്കാർ അവകാശവാദം തെറ്റ്; നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ല -േപ്രമചന്ദ്രൻ *മന്ത്രി െക.കെ. ശൈലജക്ക് കത്ത് നൽകി* ജില്ലയിൽ കൂടുതൽ പേരും ലൈസൻസില്ലാത്തവർ കൊല്ലം: ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥകളും നടപടികളും പൂർത്തിയാക്കാതെ ലൈസൻസും രജിസ്േട്രഷനും സംബന്ധിച്ച് നടപടികൾ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കൊല്ലത്തെ പ്രഖ്യാപിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. സർക്കാർ പുനർചിന്തനം നടത്തണമെന്നാവശ്യപ്പെട്ട് േപ്രമചന്ദ്രൻ മന്ത്രി െക.കെ. ശൈലജക്ക് കത്ത് നൽകി. ജില്ലയിലെ ഭക്ഷ്യമേഖലയിലെ ഉൽപാദന, വിതരണ, വിൽപന മേഖലയിലുള്ള എല്ലാവർക്കും ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്േട്രഷനും നൽകി എന്ന അവകാശവാദം തെറ്റാണ്. ഇത്തരത്തിൽ ഒരു പ്രഖ്യാപനം നടത്തേണ്ടവിധം ലൈസൻസിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല. ലൈസൻസിനുവേണ്ടി അപേക്ഷിച്ചവർക്ക് പോലും അത് നൽകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുകയോ ലൈസൻസ് നൽകുകയോ ചെയ്തിട്ടില്ല. നിയമപ്രകാരം ലൈസൻസ് ആവശ്യമുള്ളവരിൽ ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ ലൈസൻസ് ലഭിക്കുന്നതിന് വേണ്ടി അപേക്ഷ സമർപ്പിക്കാത്തവരുടെ എണ്ണം സമർപ്പിച്ചവരേക്കാൾ കൂടുതലാണ്. ലൈസൻസി​െൻറ ആവശ്യകതയെ കുറിച്ചും ഭക്ഷ്യസുരക്ഷ നിയമത്തി​െൻറ പുതിയ വ്യവസ്ഥകളെകുറിച്ചും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അറിവ് നൽകുന്നതിനുള്ള കാര്യക്ഷമമായ ഒരു പ്രവർത്തനവും ജില്ലയിൽ നടന്നിട്ടില്ല. നടപടികൾ പൂർത്തിയാക്കാതെ ലൈസൻസ് നടപടികളും രജിസ്േട്രഷനും പൂർത്തിയാക്കിയ സമ്പൂർണജില്ലയായി പ്രഖ്യാപിക്കുന്നത് ഈ മേഖലയിലെ പ്രവർത്തനത്തെയും ആരോഗ്യരംഗത്തെയും അതീവ ഗുരുതരമായി ബാധിക്കും. സത്യം പുറത്ത് വരാതിരിക്കുന്നതിനുവേണ്ടി നടത്തുന്ന പരിപാടിയായത് കൊണ്ടാണ് ഭരണകക്ഷിയിൽപെടാത്ത ഒരു ജനപ്രതിനിധിയെയും പ്രഖ്യാപന പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നത്. കൊല്ലം കോർപറേഷ​െൻറ അതിർത്തിയിൽ നടത്തുന്ന ഔദ്യോഗികപരിപാടിയിൽ പ്രതിപക്ഷ ജനപ്രതിനിധികളെ പൂർണമായും ഒഴിവാക്കിയ സർക്കാർ നിലപാട് ജനാധിപത്യ മര്യാദകൾക്കും കീഴ്വഴക്കങ്ങൾക്കും നിരക്കുന്നെല്ലന്നും പ്രേമചന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story