Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:38 AM GMT Updated On
date_range 2018-03-18T11:08:59+05:30ഗാന്ധിഭവെൻറ േപരിൽ പണപ്പിരിവെന്ന് പരാതി
text_fieldsപത്തനാപുരം: ഗാന്ധിഭവന്‍ ഇൻര്‍നാഷനല്‍ ട്രസ്റ്റിെൻറ പേരില്‍ വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് പണപ്പിരിവ് നടക്കുന്നത്. വ്യവസായ സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് പലരും പണപ്പിരിവ് നടത്തുന്നതായി ഗാന്ധിഭവന്‍ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം ഏനാദിമംഗലത്തും പരിസരപ്രദേശങ്ങളിലും നിരവധിപേരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായത്. ഗാന്ധിഭവനില്‍നിന്ന് വീടുകളിലോ സ്ഥാപനങ്ങളിലോ പോയി പണം പിരിക്കുന്നില്ലെന്നും ഗാന്ധിഭവന്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ നല്‍കുന്ന സഹായം മാത്രമേ സ്വീകരിക്കുന്നുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ഗാന്ധിഭവെൻറ പേരില്‍ ഇത്തരം പണപ്പിരിവുകള്‍ ശ്രദ്ധയിൽപെട്ടാല്‍ ഉടന്‍ പൊലീസിലോ ഗാന്ധിഭവനിലോ അറിയിക്കണമെന്നും മാേനജ്മെൻറ് അറിയിച്ചു.
Next Story