Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആദിവാസി...

'ആദിവാസി കോളനിയിലൊരുദിനം' പരിപാടി ഇന്ന് ചെറുകരയിൽ

text_fields
bookmark_border
പുനലൂർ: എക്സൈസ് വകുപ്പി​െൻറ 'ആദിവാസി കോളനിയിൽ ഒരുദിനം' ബോധവത്കരണ പരിപാടി ഞായറാഴ്ച രാവിലെ പത്തിന് കുളത്തൂപ്പുഴ ചെറുകര ആർ.ജി.എം എൽ.പി സ്കൂൾ ഹാളിൽ നടക്കും. മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ അധ്യക്ഷതവഹിക്കും. മുഖ്യപ്രഭാഷണവും മുതിർന്ന ആദിവാസികളെ ആദരിക്കലും അഞ്ചൽ ബ്ലോക് പ്രസിഡൻറ് രഞ്ജു സുരേഷ് നിർവഹിക്കും. തുടർന്ന് ബോധവത്കരണ ക്ലാസ്, ചലച്ചിത്ര പ്രദർശനം, ആദിവാസികളുടെ കലാപരിപാടികൾ എന്നിവ നടക്കും. മദ്യവർജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്ന് വിൽപനയും ഉപയോഗവും പൂർണമായി ഇല്ലാതാക്കലും ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി മിഷ​െൻറ ഭാഗമായി പുനലൂർ എക്സൈസ് സർക്കിളി​െൻറ നേതൃത്വത്തിലാണ് ലഹരിക്കെതിരെ അണിചേരാൻ ആദിവാസി കോളനിയിൽ ഒരുദിനം പരിപാടി സംഘടിപ്പിക്കുന്നത്. കുളത്തൂപ്പുഴ, ചെറുകര, ഇടത്തറ, കല്ലുപച്ച ഊരുകളിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തിയാണ് പരിപാടി. പുനലൂരിലെ ജലക്ഷാമത്തിന് പരിഹാരമാകുന്നു; മീനാട് പദ്ധതിയിൽനിന്ന് വെള്ളമെത്തിക്കാൻ പൈപ്പ് എത്തി പുനലൂർ: നഗരസഭ പ്രദേശത്ത് മീനാട് (ജപ്പാൻ) കുടിവെള്ള പദ്ധതിയിൽനിന്ന് വെള്ളം നൽകാൻ നടപടി. മൂന്ന് മാസത്തിനകം പട്ടണം അടക്കം നഗരസഭ പരിധിയിൽ മീനാട് പദ്ധതിയിൽനിന്ന് നിത്യേന അഞ്ച് എം.എൽ.ഡി ജലം ലഭിക്കും. പദ്ധതിയുടെ കരവാളൂർ പനങ്കുറ്റിമലയിലെ ജലശുദ്ധീകരണ പ്ലാൻറിൽനിന്ന് പുനലൂരിലെ ജല അതോറിറ്റിയുടെ നിലവിലെ ജലവിതരണ പദ്ധതിയുടെ പ്രധാന സംഭരണിയിൽ വെള്ളം നിറക്കും. തുടർന്ന് ഇവിടെനിന്ന് എല്ലാ വാർഡുകളിലേക്കും വിതരണം ചെയ്യും. ഉയരമേറിയ സ്ഥലങ്ങളിലും ഇനി വെള്ളം മുടക്കമില്ലാതെ ലഭിക്കും. ഇതോടെ പുനലൂരിലെ ജലക്ഷാമത്തിന് താൽക്കാലിക പരിഹാരമാകും. മീനാട് പദ്ധതിയിൽനിന്ന് പുനലൂരിനും ശുദ്ധജലം ലഭിക്കുകയെന്നത് ദീർഘനാളായുള്ള ആവശ്യമാണ്. ഇത് യാഥാർഥ്യമാക്കാൻ നഗരസഭ ഇതിനകം വാട്ടർ അതോറിറ്റിയിൽ നാല് കോടി അടച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിൽ ഒരു കോടിയാണ് പദ്ധതിക്ക് വാട്ടർ അതോറിറ്റിയിൽ നൽകിയത്. തൊളിക്കോട് പുനലൂർ വാട്ടർ സപ്ലൈ സ്കീമി​െൻറ ലൈനിലേക്ക് മീനാട് പദ്ധതിയുടെ പൈപ്പ് ബന്ധിപ്പിച്ച് വെള്ളം ലഭ്യമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, 35 വർഷം പഴക്കമുള്ള പൈപ്പുകളായതിനാൽ ജലവിതരണ ഘട്ടത്തിൽ പൈപ്പ് പൊട്ടൽ പതിവായി. ഇതൊഴിവാക്കാനാണ് പ്രധാന പൈപ്പ് ലൈൻ മാറ്റി ഡക്ട് അയൺ പൈപ്പിടുന്നത്. തൊളിക്കോട് മുതൽ ജലഅതോറിറ്റിയുടെ ജലസംഭരണിവരെ രണ്ടേകാൽ കിലോമീറ്റർ ദൂരത്തിലാണ് പുതിയ പൈപ്പ് സ്ഥാപിക്കുന്നത്. എട്ട് ഇഞ്ച് വലിപ്പമുള്ളതാണ് പുതിയ പൈപ്പുകൾ. ആന്ധ്രയിൽനിന്നാണ് ഇതിനാവശ്യമായ നാല് ലോഡ് പൈപ്പ് എത്തിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ പൈപ്പിടൽ തുടങ്ങും. തൊളിക്കോട് മുതൽ തൂക്കുപാലം ഭാഗം വരെ പൈപ്പിടുന്നതിന് ഒന്നരക്കോടിയാണ് കരാർ നൽകിയിരിക്കുന്നത്. തൂക്കുപാലം മുതൽ ജലസംഭരണിവരെ പൈപ്പിടാൻ 89 ലക്ഷം വാട്ടർ അതോറിറ്റിയിൽ അടച്ചു. തൂക്കുപാലം മുതൽ തൊളിക്കോട് വരെ പൈപ്പ് മാറ്റൽ ഉടൻ തുടങ്ങും. വേനൽക്കാലത്ത് കല്ലടയാറ്റിലെ ജലനിരപ്പ് കുറയുമ്പോൾ നെല്ലിപള്ളിയിലെ പമ്പ് വെല്ലിൽനിന്ന് ജലം പമ്പ് ചെയ്തെടുക്കാൻ കഴിയാറില്ല. ഇതുകാരണം നിലവിൽ പുനലൂരിലെ ജലവിതരണം എല്ലാ വാർഡിലും കാര്യക്ഷമമല്ല. മീനാട് പദ്ധതിയിൽനിന്ന് 90 ദിവസത്തിനകം വെള്ളം ലഭ്യമാകുന്നതോടെ പുനലൂരിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുമെന്നും ഭാവിയിൽ പുതിയ ജലവിതരണ ബൃഹത്പദ്ധതി നടപ്പാക്കാൻ അനുമതിക്കായി രൂപരേഖ സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ പറഞ്ഞു. അസംബ്ലീസ് ഓഫ് ഗോഡ്: പി.എസ്. ഫിലിപ്പ് സൂപ്രണ്ട് പുനലൂര്‍: അസംബ്ലീസ് ഓഫ് ഗോഡ് (എ.ജി) സഭയുടെ മലയാളം ഡിസ്ട്രിക് കൗണ്‍സില്‍ സൂപ്രണ്ടായി ഡോ. പി.എസ്. ഫിലിപ്പിനെ തെരഞ്ഞെടുത്തു. ടി.വി. പൗലോസാണ് സെക്രട്ടറി. അസി. സൂപ്രണ്ടായി ഡോ.ഐസക് വി. മാത്യുവും ട്രഷററായി എ. രാജനും കമ്മിറ്റി അംഗമായി എം.എം. ഫിലിപ്പും നിയമിതരായി. പുനലൂരില്‍ നടന്ന 68ാമത് വാര്‍ഷിക കോണ്‍ഫറന്‍സാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പത്തനംതിട്ട തോന്നിയാമല പാലയ്ക്കാത്തറയില്‍ കുടുബാംഗമായ ഡോ. ഫിലിപ്പ് മൂന്നാം തവണയാണ് സൂപ്രണ്ടാകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെയുള്ള ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് സഭയുടെ മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍. ഈ മേഖലയില്‍നിന്നുള്ള അംഗീകൃത പാസ്റ്റര്‍മാരും സഭാ പ്രതിനിധികളുമാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story