Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:29 AM GMT Updated On
date_range 2018-03-18T10:59:54+05:30സർക്കാർ മദ്യനയം കേരളത്തിലെ കുടുംബസമാധാനം തകർക്കും
text_fieldsകൊല്ലം: സംസ്ഥാനത്തെവിടെയും മദ്യഷാപ്പുകൾ തുറക്കാനുള്ള എൽ.ഡി.എഫ് സർക്കാറിെൻറ തീരുമാനം കേരളത്തിലെ കുടുംബസമാധനം തകർക്കുമെന്നും മദ്യവർജനം നടപ്പാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിെൻറ ലംഘനമാണെന്നും ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. മദ്യലഭ്യത കൂടിയാൽ ഉപഭോഗവും വർധിക്കുമെന്നുള്ളത് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളിൽനിന്നും മനസ്സിലായിട്ടുണ്ട്. മദ്യംലഭിക്കുന്നത് നിയന്ത്രിക്കുന്നതിനുപകരം മദ്യവ്യാപനം സാധ്യമാക്കുന്ന നയം അപകടകരമാണ്. മദ്യക്കച്ചവടക്കാരെ സഹായിക്കുന്ന ഈ നിലപാടിനെതിരെ ജനാധിപത്യ പ്രസ്ഥാനങ്ങളും യുവജന സംഘടനകളും രംഗത്തുവരണമെന്നും ദേവരാജൻ ആവശ്യപ്പെട്ടു.
Next Story