Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്​ ഭാഗികമായി...

വീട്​ ഭാഗികമായി കത്തിനശിച്ചു

text_fields
bookmark_border
കുളത്തൂപ്പുഴ: വീട്ടുകാരില്ലാത്ത സമയം തീപടർന്ന് . കുളത്തൂപ്പുഴ മാർത്താണ്ഡങ്കയിൽ നിർധന കുടുംബാംഗമായ സിജുവി​െൻറ ഷീറ്റ് മേഞ്ഞ വീടി​െൻറ അടുക്കളയോട് ചേർന്ന ഭാഗമാണ് കഴിഞ്ഞദിവസം കത്തിനശിച്ചത്. വീട്ടുപകരണങ്ങളും സാധനസാമഗ്രികളും അടക്കം കത്തിയമർന്നു. സിജുവി​െൻറ വീട്ടിൽ നിന്നും അസ്വാഭാവികമായി പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട അയൽവാസികൾ ഓടിയെത്തി തീ കൂടുതൽ സ്ഥലത്തേക്ക് പടരാതെ വെള്ളമൊഴിച്ച് നിയന്ത്രിക്കുകയായിരുന്നു. സംഭവസമയം കുടുംബാംഗങ്ങളാരും വീട്ടിലുണ്ടായിരുന്നില്ലെന്നും അന്നേദിവസം അടുപ്പിൽ തീ കത്തിച്ചിരുന്നില്ലെന്നും സിജു പറഞ്ഞു. എന്നാൽ തീ പടർന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. റവന്യൂ അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story