Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:47 AM GMT Updated On
date_range 2018-03-17T11:17:59+05:30മസ്കത്തിൽ തൊഴിൽ തട്ടിപ്പിനിരയായവരെ നാട്ടിലെത്തിക്കുമെന്ന് ഉറപ്പുലഭിച്ചു ^എം.പി
text_fieldsമസ്കത്തിൽ തൊഴിൽ തട്ടിപ്പിനിരയായവരെ നാട്ടിലെത്തിക്കുമെന്ന് ഉറപ്പുലഭിച്ചു -എം.പി കൊല്ലം: പുനലൂരിൽനിന്ന് മസ്കത്തിലേക്ക് തൊഴിൽ തേടിപ്പോയി വഞ്ചിക്കപ്പെട്ടവരെ നാട്ടിലെത്തിക്കാൻ എംബസിയുമായി ബന്ധപ്പെട്ട് അടിയന്തരനടപടി സ്വീകരിക്കാമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉറപ്പ് നൽകിയതായി എൻ.കെ. േപ്രമചന്ദ്രൻ എം.പി അറിയിച്ചു. വൈശാഖൻ, അനീഷ് തമ്പി, വിനീഷ് മോഹൻ, ഷിജോ ഡിക്സൺ, ജയൻ മോനി, വിനീഷ്കുമാർ എന്നിവരാണ് വഞ്ചിക്കപ്പെട്ടത്. മസ്കത്തിലെ അമീർ-അൽ-അലവി േട്രഡിങ് കമ്പനിയിൽ ജോലിക്ക് പോയ യുവാക്കൾക്ക് കരാർ അനുസരിച്ച് ജോലി നൽകാതിരിക്കുകയും താമസവും മരുന്നും ഭക്ഷണവും നിഷേധിക്കെപ്പടുകയും ചെയ്ത സാഹചര്യത്തിൽ വീട്ടുകാരുടെ പരാതിയെ തുടർന്ന് എൻ.കെ. േപ്രമചന്ദ്രൻ കേന്ദ്ര വിദേശകാര്യ മന്ത്രിയെ നേരിൽ കാണുകയായിരുന്നു. ഇതുസംബന്ധിച്ച് േപ്രമചന്ദ്രൻ എം.പി ഒമാൻ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനും നേരത്തെ നിവേദനം നൽകിയിരുന്നു. യുവാക്കൾ നാട്ടിലെത്താത്ത സാഹചര്യം കണക്കിലെടുത്താണ് എം.പി കഴിഞ്ഞദിവസം കേന്ദ്രമന്ത്രിയെ നേരിൽകണ്ട് സഹായം അഭ്യർഥിച്ചത്.
Next Story