Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:44 AM GMT Updated On
date_range 17 March 2018 5:44 AM GMTതാൽക്കാലിക ഒഴിവ്
text_fieldsbookmark_border
കൊല്ലം: ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ഓപൺ (ഒന്ന്), ഈഴവ, തിയ്യ, ബില്ലവ (ഒന്ന്) വിഭാഗങ്ങൾക്കായി സംവരണംചെയ്തിട്ടുള്ള മൈൻസ്മേറ്റ് തസ്തികയിലെ രണ്ട് താൽക്കാലിക ഒഴിവുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. പ്രായപരിധി 18നും 41നും ഇടയിൽ. നിയമാനുസൃത വയസ്സിളവ് ബാധകം. യോഗ്യത - എസ്.എസ്.എൽ.സിയും ഡയറക്ടർ ജനറൽ ഓഫ് മൈൻസ് സേഫ്റ്റിയിൽ നിന്നുള്ള പുതുക്കിയ മൈൻസ്മേറ്റ് സർട്ടിഫിക്കറ്റും. സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല. ശമ്പളം 16200 രൂപ (കൺസോളിഡേറ്റഡ്). നിശ്ചിതയോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ 23നകം നേരിട്ട് ഹാജരാകണം. സംവരണ വിഭാഗത്തിെൻറ അഭാവത്തിൽ തൊട്ടടുത്ത സംവരണവിഭാഗത്തെയും ഓപൺ വിഭാഗത്തെയും പരിഗണിക്കുമെന്ന് ജില്ല എംപ്ലോയ്മെൻറ് ഓഫിസർ അറിയിച്ചു. തപാൽ പെൻഷൻ അദാലത് കൊല്ലം: കൊല്ലം തപാൽ ഡിവിഷെൻറ ആഭിമുഖ്യത്തിൽ 28ന് രാവിലെ 10ന് തപാൽ അദാലത്തും 10.30ന് പെൻഷൻ അദാലത്തും കൊല്ലം തപാൽ സീനിയർ സൂപ്രണ്ട് ഓഫിസറുടെ കാര്യാലയത്തിൽ നടക്കും. കസ്റ്റമർ കെയർ കേന്ദ്രത്തിലോ ഡിവിഷൻ തലത്തിലോ മുമ്പ് സ്വീകരിച്ച് പരിഹാരം കാണാത്ത പരാതികൾ മാത്രമേ പരിഗണിക്കൂ. പരാതികൾ ഐ.പി (പി.ജി), തപാൽ സീനിയർ സൂപ്രണ്ട് ഓഫിസ്, കൊല്ലം- 691001 വിലാസത്തിൽ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story