Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:41 AM GMT Updated On
date_range 2018-03-17T11:11:53+05:30ലോക ജലദിനം; ജില്ല തല മത്സരങ്ങൾ
text_fieldsകൊല്ലം: ജലവിഭവ വകുപ്പ് ലോക ജലദിനത്തിെൻറ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിെൻറ സഹകരണത്തോടെ, യു.പി, എച്ച്.എസ് വിദ്യാർഥികൾക്ക് സംഘടിപ്പിച്ചിട്ടുള്ള ജില്ല തല മത്സരങ്ങൾ ശനിയാഴ്ച രാവിലെ കൊല്ലം ജവഹർ ബാലഭവനിൽ നടക്കും. ജലവുമായി ബന്ധപ്പെട്ട, പ്രശ്നോത്തരി, ഉപന്യാസം, പോസ്റ്റർ രചന എന്നിവയാണ് മത്സരയിനങ്ങൾ. രാവിലെ 9.30ന് ജവഹർ ഭവൻ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കെ.എൻ. മനോജ് അധ്യക്ഷതവഹിക്കും. ഉൾനാടൻ ജലഗതാഗത സൂപ്രണ്ടിങ് എൻജിനീയർ എസ്. സുരേഷ്കുമാർ ഉദ്ഘാടനംചെയ്യും. പ്രശ്നോത്തരി, ഉപന്യാസം, പോസ്റ്റർ രചന എന്നീ ഇനങ്ങളിൽ യു.പി, എച്ച്. എസ് തലങ്ങളിലായി മത്സരങ്ങൾ നടക്കും.
Next Story