Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചാത്തന്നൂരിനെ...

ചാത്തന്നൂരിനെ ദുഃഖത്തിലാഴ്ത്തി കുടുംബത്തി​െൻറ മരണം

text_fields
bookmark_border
ചാത്തന്നൂർ: ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവും ഭാര്യയും മകനും അപകടത്തിൽപെട്ട് മരിച്ചെന്ന വാർത്ത ചാത്തന്നൂർ നിവാസികൾ ശ്രവിച്ചത് ഞെട്ടലോടെ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ അപകടവാർത്ത കാട്ടുതീപോലെ പടർന്നതോടെ അപകടസ്ഥലവും പരിസരവും ജനത്തെകൊണ്ട് നിറഞ്ഞു. ചാത്തന്നൂർ ഏറം കൊല്ലൻറഴികത്ത് ഷിബു ശിവാനന്ദൻ, ഭാര്യ സിജി, മകൻ ആദിത്യൻ എന്നിവരാണ് മരിച്ചത്. ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിന് ദുബൈയിൽനിന്ന് അവധിക്ക് വെള്ളിയാഴ്ച രാവിലെയാണ് ചാത്തന്നൂർ ഏറത്തുള്ള വീട്ടിലെത്തിയത്. കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും വിശേഷങ്ങൾ പങ്കുവെച്ചശേഷം മക്കളെയും സ്കൂളിൽ നിന്നും വിളിച്ച് സ്കൂട്ടറിൽ ആദിച്ചനല്ലൂരിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകവെയാണ് അപകടത്തിൽപെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story